''വരൂ..ജർമനിയിലെ പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ സൗജന്യമായി പഠിക്കാം, അന്താരാഷ്ട്ര നിലവാരമുള്ള ഡിഗ്രി നേടാം

ഇന്നത്തെ ശരാശരി മലയാളി വിദ്യാർഥികളുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് വിദേശ വിദ്യാഭ്യാസം. വിദേശ പഠനത്തിന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചാൽ പലരും സാധാരണയായി പരാമർശിക്കാറുള്ളത് യുകെ, യുഎസ്, ന്യൂസിലാൻഡ്, അയർലൻഡ് പോലുള്ള രാജ്യങ്ങളാണ്.

എന്നാൽ, ജർമനിയിലെ പഠനവും തൊഴിൽ അവസരങ്ങളും സംബന്ധിച്ച് ഇപ്പോഴും പലർക്കും മതിയായ അറിവില്ല. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ നൽകുന്ന മികച്ച ഒരു രാജ്യമാണ് ജർമനി. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജർമനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികൾ ബിരുദ - ബിരുദാനന്തരതല പഠനം തികച്ചും സൗജന്യമായി നൽകിക്കൊണ്ട് വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നു.

ഡിഗ്രിക്ക് കുറഞ്ഞത് 65 ശതമാനം മാർക്കുള്ള വിദ്യാർഥികൾക്കാണ് ജർമനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികൾ സൗജന്യ വിദ്യാഭ്യാസം നൽകുന്നത്. അതിൽ കുറഞ്ഞ മാർക്കുള്ള കുട്ടികൾക്ക് ജമനിയിൽ പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടാൻ അവസരവുമുണ്ട്. വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട് - ടൈം ജോലി ചെയ്യാവുന്നതാണ്. പഠനശേഷം 18 മാസത്തേക്ക് ജോലിക്കായി ആ രാജ്യത്ത് താമസിക്കാനും അനുയോജ്യമായ ജോലി നേടിയ ശേഷം ദീർഘകാലത്തേക്ക് താമസാനുമതി നേടാനും സാധിക്കുന്നു. പഠന കാലയളവിൽ പങ്കാളിയെ കൊണ്ട് പോകാനും അനുമതിയുണ്ട്.

വിദ്യാർഥികളുടെ അഭിരുചിക്ക് അനുസരിച്ച് വിപുലമായ കോഴ്സുകൾ ഒരുക്കുന്ന ഈ സർവകലാശാലകൾ ശാസ്ത്ര സാങ്കേതിക മേഖലകളിൽ പ്രത്യേക പ്രാധാന്യം നൽകുന്നു. മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ്, എയ്‌റോസ്‌പേസ്, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിവിധ എൻജിനീയറിംഗ് ശാഖകൾ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബോട്ടണി, ബയോടെക്‌നോളജി, 

മൈക്രോബയോളജി, മാത്തമാറ്റിക്സ്, എർത്ത് സയൻസസ് തുടങ്ങിയവ ഉൾപ്പെടുന്ന നാച്വറൽ സയൻസ് കോഴ്സുകൾ, ഐബിഎം, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ് പോലുള്ള ബിസിനസ് രംഗത്തെ കോഴ്സുകർ, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് & ആപ്ലിക്കേഷൻസ്, ഹെൽത്ത് & സോഷ്യൽ കെയർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ജർമനിയിൽ പഠനാവസരങ്ങൾ ലഭ്യമാണ്.

ഈ വിദ്യാദ്യാസം ലോകോത്തര നിലവാരമുള്ള അക്കാദമിക് സാകര്യങ്ങളും ഉന്നത ഗവേഷണ അവസരങ്ങളും നൽകുന്നു. ജർമനിയിലെ സർവകലാശാലകൾ കൂടുതലായും പ്രായോഗിക പഠന രീതികളാണ് പിന്തുടരുന്നത്. അതിനാൽത്തന്നെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്, പ്രോജക്ടുകൾ എന്നിവയിലൂടെ അവരുടെ പ്രൊഫഷണൽ കഴിവുകൾ വർധിപ്പിക്കാനാകും.

അതുപോലെ ജർമനി ഒരു ഷെങ്കൻ രാജ്യമായതിനാൽ മറ്റു ഷെങ്കൻ രാജ്യങ്ങളിൽ അനായാസം സഞ്ചരിക്കാനും ജോലി ചെയ്യുവാനും സാധിക്കുന്നു. യൂറോപ്പിൽ മികച്ച കരിയർ സാധ്യതകൾ തേടുന്ന വിദ്യാർഥികൾക്ക് ജർമനി ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ്.

യൂറോപ്പിലെ ഏറ്റവും സാമ്പത്തിക ശക്തിയുള്ള രാജ്യമാണ് ജർമനി. പഠനവിഷയവുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുകയാണെങ്കിൽ 2 വർഷത്തിനുള്ളിൽ സ്ഥിരതാമസാനുമതിക്കുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കും. പിആർ ലഭിച്ചു കഴിഞ്ഞാൽ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും മറ്റു ജോലികൾ നേടുവാനും സ്വതന്ത്രമായ ബിസിനസ് ചെയ്യുവാനുമുള്ള അനുമതി ലഭിക്കുന്നു. നിർബന്ധിതമായ വീസാ പുതുക്കലിന്റെ ആവശ്യമില്ല. 

പിആർ ലഭിച്ചു കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ജർമൻ പൗരത്വവും നേടാം.മാറുന്ന ആഗോള സമ്പദ്‌വ്യവസ്ഥയിൽ യൂറോപ്പിലെ പ്രമുഖ സാമ്പത്തിക ശക്തിയായി ജർമനി ഉയർന്നുവരുന്നതിനൊപ്പം അവസരങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു.ജർമനിയിൽ സൗജന്യ വിദ്യാദ്യാസം എങ്ങനെ നേടാം എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ധരോട് ചോദിക്കാം : 7356 155 333

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !