ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം.ഈട്ടിതോപ്പിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരുക്കുണ്ട്.ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇരട്ടയാർ കാറ്റാടി കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം നടന്നത്. മകൻ ഷിന്റോയും ഭാര്യയെയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു അപകം നടക്കുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ 100 മീറ്ററിൽ അധികം താഴ്ച്ചയിലേക്ക് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ ഷിന്റോയുടെ ഒരു മകൻ്റെ സ്ഥിതി ഗുരുതരമാണ്.
ഇയാളുടെ തലച്ചോറിനാണ് ക്ഷതം ഏറ്റിട്ടുള്ളത്. ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരുക്ക് ഗുരുതരമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.