കൊച്ചി: സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചതിന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിൻ കെസിഎയുടെ വക്കീൽ നോട്ടീസ്.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിവാദത്തിൽ ശ്രീശാന്ത് സഞ്ജുവിനെ പിന്തുണച്ചിരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്‌സ് ടീമിൻ്റെ സഹ ഉടമ എന്ന നിലയിൽ ചട്ടം ലംഘിച്ചെന്നും പൊതുസമൂഹത്തിനു മുന്നിൽ കെ.സി.എ.യുടെ പ്രതിച്ഛായ ഇടുന്ന പരാമർശങ്ങളെന്നും നോട്ടീസിൽ പറയുന്നു.
കേരളത്തിൽ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയിൽ സഞ്ജുവിനെ പിന്തുണയ്ക്കുമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിൻ്റെ അഭ്യർത്ഥന. കെസിഎൽ ടീമിൻ്റെ സഹ ഉടമ എന്ന നിലയിൽ കെസിഎയുമായി കരാറുള്ള ശ്രീശാന്തിൻ്റെ ഇത്തരം പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുക്കാത്തതിനെ തുടർന്ന് സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെ നടന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിക്കാതെ വരികയും ചെയ്തുകൊണ്ടാണ് കെസിഎക്കെതിരെ ആരാധകർ തിരിഞ്ഞത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.