പൊഴിയൂർ; പരുത്തിർ മത്സ്യബന്ധന തുറമുഖ നിർമാണത്തിനു തുടക്കമിട്ടതോടെ തീരദേശം പ്രതീക്ഷയിൽ. പതിനായിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന പൂവാർ മുതൽ കൊല്ലങ്കോട് വരെ നീളുന്ന പ്രദേശമാണിത്.പ്രതികൂല കാലാവസ്ഥയിൽ അടക്കം ബോട്ട്, വള്ളം എന്നിവ ഇറക്കാൻ തുറമുഖം ഇല്ലാത്തതിനാൽ മത്സ്യതൊഴിലാളികൾ സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.
മൂന്നു ഘട്ടങ്ങളിൽ ആയി നിർമിക്കുന്ന തുറമുഖത്തിനു 324 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ ഘട്ട നിർമാണത്തിനായി 5കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊഴിക്കരക്കു സമീപം 65മീറ്റർ ദൂരം ആണ് പദ്ധതി പ്രദേശം. ഇത്രയും ദൂരം കല്ല് അടുക്കിയ ശേഷം തിരയടി തടയാൻ ടെട്രാപോഡുകൾ സ്ഥാപിക്കൽ ആയിരിക്കും ഒന്നാം ഘട്ടത്തിലെ പ്രധാന ജോലി. ആദ്യ ഘട്ട നിർമാണം കഴിയുന്നതോടെ കൂടുതൽ പ്രദേശത്ത് തീരം ലഭ്യമാകും. രണ്ടാം ഘട്ട നിർമാണത്തിനായി 200 കോടി രൂപയുടെ ചെലവു പ്രതീക്ഷിക്കുന്നു. ഇതിനായി തുക അനുവദിക്കാൻ കേന്ദ്ര സർക്കാരിനു എസ്റ്റിമേറ്റ് തയാറാക്കി നൽകിയിട്ടുണ്ട്.
ആദ്യഘട്ട ജോലി പൂർത്തീകരിക്കാൻ ആറു മാസം ആണ് കാലാവധി. പ്രദേശത്ത് തിരയടി രൂക്ഷമായതിനാൽ കാലവർഷത്തിനു മുൻപ് പണി തീർക്കാനുള്ള ശ്രമത്തിൽ ആണ് ഉദ്യോഗസഥരും കരാറുകാരും. പൊഴിക്കരയിൽ തുറമുഖം എത്തുന്നതോടെ നാലു വർഷമായി മേഖലയിൽ രൂക്ഷമായിരിക്കുന്ന തിരയടിക്കു വേഗം കുറയും.അഞ്ചു വർഷം മുൻപ് അതിർത്തിക്കു അപ്പുറം തമിഴ്നാട് മേഖലയിൽ പുലിമുട്ട് സ്ഥാപിച്ചതോടെ സംസ്ഥാന പരിധിയിൽ പെടുന്ന കൊല്ലങ്കോട് മുതൽ പൊഴിയൂർ വരെ ഒന്നരക്കിലോമീറ്റർ ദൂരത്ത് തിരയടി ശക്തമായിരുന്നു. ഒരു വർഷത്തിനുള്ളിൽ പ്രധാന റോഡ് അടക്കം നിർമാണങ്ങൾ കടൽ എടുത്ത് രണ്ട് കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.