തെലങ്കാനയില്‍ മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു. യാദാദ്രി ഭുവനഗിരി ജില്ലയിലെ ചൗട്ടുപ്പാല്‍ മണ്ഡലത്തിലെ അരേഗുഡെം ഗ്രാമത്തിലാണ് ദാരുണ സംഭവം.
കർഷക തൊഴിലാളിയായ കട്ട സൈദുലു തന്റെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു അതിനാല്‍ തന്നെ തന്റെ മൂന്നു മക്കളേയും കട്ട സൈദുലു മികച്ച സ്വകാര്യ സ്കൂളുകളില്‍ ചേർത്താണ് പഠിപ്പിച്ചിരുന്നത്.വിദ്യാഭ്യാസത്തിന് ചെലവ് ആകുന്ന തുക താങ്ങാനാകുന്നതിലും ഉപരിയായിരുന്നു എങ്കിലും മികച്ച് വിദ്യാഭ്യാസം മക്കള്‍ക്ക് ലഭ്യമാക്കുക എന്നതായുരുന്നു സൈദലുവിന്റെ ലക്ഷ്യം. സൈദലു മദ്യത്തിന് അടിമയായ ആളായിരുന്നു. ഇയാള്‍ക്ക് കുടുംബത്തെ പതിവായി ഉപദ്രവിക്കുന്ന സ്വഭാവവുമുണ്ടായിരുന്നു
ഇളയ മകൻ ഭാനു (14) ചൗട്ടുപ്പലിലെ ആൻ മെമ്മോറിയല്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 8 ശനിയാഴ്ച, ഭാനു തന്റെ സ്കൂളില്‍ ഒരു വിടവാങ്ങല്‍ പാർട്ടിയില്‍ പങ്കെടുത്ത് രാത്രി വൈകിയാണ് വീട്ടിലേക്ക് മടങ്ങി എത്തിയത്. ആ സമയം മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ സൈദലു മകനെ വൈകിയെത്തിയ കാരണത്താല്‍ മർദിച്ചു.മർദനത്തിനിടെ ബോധം നഷ്ടപ്പെട്ട ഭാനുവിനെ പരിഭ്രാന്തരായ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതിനകം കുട്ടി മരിച്ചിരുന്നു. മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു.
പൊലീസിനെ ഭയന്ന് സംഭവം മറച്ചു വെയ്ക്കാൻ കുടുംബം തീരുമാനിക്കുകയും. സത്യം പുറത്തുവിടരുതെന്ന് സൈദുലു ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അതിരാവിലെ ഭാനുവിന്റെ ശവസംസ്കാരം രഹസ്യമായി നടത്താൻ കുടുംബം ശ്രമിച്ചു. പക്ഷെ, ഗ്രാമവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.