നിങ്ങളുടെ വരുമാനം എത്ര ചെറുതോ വലുതോ ആയിക്കോട്ടെ, അതില്‍ നിന്നും വീണ്ടും ലാഭം നേടിയെടുക്കാൻ സഹായിക്കുന്ന ഒട്ടനവധി നിക്ഷേപപദ്ധതികള്‍ ഉണ്ട്.
കൂടുതല്‍ ലാഭവും ആരോഗ്യപരിരക്ഷയും നല്‍കുന്ന ഒട്ടനവധി പദ്ധതികള്‍ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ (എല്‍ഐസി) കീഴില്‍ ഉണ്ട്. അത്തരത്തിലുളള ഒരു പദ്ധതിയാണ് ജീവൻ ആനന്ദ് പോളിസി. നിരവധി ആനുകൂല്യങ്ങളും ഈ പദ്ധതിയിലൂടെ നിക്ഷേപകന് ലഭ്യമാകും.ഈ പദ്ധതിയില്‍ പ്രതിദിനം 200 രൂപയില്‍ താഴെ നിക്ഷേപിച്ച് 20 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കാൻ സാധിക്കും. വലിയ തുക ലാഭിക്കണമെങ്കില്‍ നിങ്ങളുടെ നിക്ഷേപിക്കുന്ന തുക കൂട്ടിയാലും മതി. ഈ പദ്ധതിയില്‍, സം അഷ്വേർഡ് കുറഞ്ഞത് ഒരു ലക്ഷം രൂപയാണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല.
നിക്ഷേപം
ജീവൻ ആനന്ദ് പോളിസിയില്‍ പ്രായവും സമയപരിധിയും പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇപ്പോള്‍ 21 വയസുണ്ടെന്ന് കരുതുക. 20 ലക്ഷം രൂപയുടെ ലാഭം സൃഷ്ടിക്കുന്നതിന്, 30 വർഷത്തേക്ക് എല്ലാ മാസവും 5922 രൂപ, അതായത് പ്രതിദിനം ഏകദേശം 197 രൂപ നിക്ഷേപിക്കേണ്ടിവരും.
ഈ പ്രീമിയം ആദ്യ വർഷത്തേക്കായിരിക്കും. രണ്ടാം വർഷം മുതല്‍, എല്ലാ മാസവും 5795 രൂപ, അതായത് ഏകദേശം 193 രൂപ പ്രീമിയം അടയ്ക്കേണ്ടിവരും. ഇതില്‍ മാസം തോറുമോ അല്ലെങ്കില്‍ മൂന്ന് മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ നിക്ഷേപം നടത്തിയാല്‍ മതി.ഈ പദ്ധതിക്ക് 30 വർഷത്തെ കാലാവധി ഉണ്ട്. കാലാവധി കഴിയുന്നതിന് മുൻപ് നിക്ഷേപകന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ നോമിനിക്ക് അടിസ്ഥാന സം അഷ്വേർഡ് തുകയുടെ 125ശതമാനം അല്ലെങ്കില്‍ മരണം വരെ അടച്ച പ്രീമിയങ്ങളുടെ 105ശതമാനം ലഭിക്കും.
ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് ബോണസിന്റെ ആനുകൂല്യവും ലഭിക്കും. 30 വർഷത്തേക്ക് പ്രതിദിനം ഏകദേശം 200 രൂപ നിക്ഷേപിച്ചാല്‍ ഏകദേശം 30 ലക്ഷം രൂപ ബോണസ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുളള എല്‍ഐസി സ്ഥാപനം സന്ദർശിച്ച് വിവരം തേടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.