അയോധ്യ: അയോദ്ധ്യ ദളിത് യുവതിയുടെ ബലാത്‌സംഗ - കൊലപാതക കേസ് സംബന്ധമായ പത്രസമ്മേളനത്തിൽ പൊട്ടിക്കരഞ് ഫൈസാബാദ് എം പി അവദേശ് പ്രസാദ്, പത്രസമ്മേളനത്തിനു മുൻപ് യുവതിയുടെ കുടുംബത്തെ അദ്ദേഹം സന്ദർശിച്ചിരുന്നു. കുടുംബത്തെ സന്ദര്ശിച്ചപ്പോഴുണ്ടായ വൈകാരിക അനുഭവത്തെ അദ്ദേഹം പത്രസമ്മേളനത്തിൽ വിവരിക്കുകയായിരുന്നു.
യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കാത്ത പക്ഷം ലോക്‌സഭാംഗത്വത്തിൽ നിന്ന് രാജിവെയ്ക്കുമെന്ന് അവദേശ് പ്രസാദ് പറഞ്ഞു വാർത്താ സമ്മേളനത്തിൽ ഉണ്ടായിരുന്ന സമാജ്‌വാദി നേതാക്കൾ ആയ മുൻമന്ത്രി തേജ നാരായൺ പാണ്ഡെ പവാനും ജില്ലാദ്യക്ഷൻ പരസ്നാഥ് യാദവുമൊക്കെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രസാദ് തൻ്റെ വ്യാകുലത മറച്ചുവയ്ക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു.
#WATCH | SP MP Awadhesh Prasad breaks down as he addresses a press conference on the incident wherein the body of a girl, who was missing for 3 days, was found in a field in Ayodhya.
— ANI (@ANI) February 2, 2025
He says, "Let me go to Lok Sabha, I will speak with PM Modi. If justice is not served, I will… pic.twitter.com/8SvPUYaArR
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസാദിൻ്റെത് വികാരാഭിനയം ആണെന്ന് വിമർശിച്ചു, അദ്ദേഹം സമാജ്‌വാദി പാർട്ടി അനുഭാവികളായ ഗുണ്ടകളാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്ന് ആരോപിച്ചു. “അയോധ്യയിൽ സംഭവിച്ച കുറ്റകൃത്യം അന്വേഷിച്ചാൽ ഈ ക്രൂരതകൾ സമാജ്വാദി പാർട്ടി അനുഭാവികളിൽ നിന്നാണെന്ന് തെളിയുമെന്ന്” അദ്ദേഹം പ്രതികരിച്ചു.
ദാരുണ കൊലപാതകം
22-വയസ്സുള്ള ദളിത് യുവതി വ്യാഴാഴ്ച രാത്രി മുതൽ കാണാതായിരുന്നു. ശനിയാഴ്ച രാവിലെ വീടിന് 500 മീറ്റർ അകലെ ഉള്ള കനാലിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഞെട്ടിക്കുന്ന രീതിയിൽ മൃതദേഹം ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിലായിരുന്നു. യുവതിയുടെ കണ്ണുകൾ ചൂഴ്ന്ന നിലയിലായിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു . ശരീരം മുഴുവൻ ഒടിവുകളും മുറിവുകളും നിറഞ്ഞ അവസ്ഥയിലായിരുന്നു മൃതദേഹം.
സഹനവാൻ ഗ്രാമസഭയിലെ സർദാർ പട്ടേൽ വാർഡിലാണ് കണ്ണ് ചൂഴ്‌നടുത്തനിലയിൽ പെൺകുട്ടിയുടെ മൃദദേഹം കണ്ടെത്തിയത്. കുറ്റകൃത്യം "അങ്ങേയറ്റം -ദുഃഖകരവും മനുഷ്യത്വരഹിതവുമാണ്" എന്ന് വിശേഷിപ്പിച്ച പ്രസാദ്, നീതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു
പോലീസ് ഭാഷ്യം അനുസരിച്ച് , സഹോദരിയോടൊപ്പം ഉറങ്ങിയിരുന്ന പെൺകുട്ടിയെ ജനുവരി 30 ന് രാത്രി മുതൽ കാണാതാവുകയായിരുന്നു, അടുത്ത ദിവസം തന്നെ യുവതിയുടെ മൃദദേഹം അടുത്തുള്ള ഒരു വയലിൽ കണ്ടെത്തിയതിനെ തുടര്ന്നു മുതിർന്ന ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തി മൃതദേഹം വയലിൽ തള്ളുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്‌എസ്പി നയ്യാർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും , കുറ്റവാളികളെ താമസിയാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് അദ്ദേഹം കുടുബത്തിന് ഉറപ്പു നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.