ചെമ്മലമറ്റം: ഈ വർഷം സർവ്വിസിൽ നിന്ന് വിരമ്മിക്കുന്ന അധ്യാപികയുടെ ജന്മദിനം ആഘോഷിച്ച് വിദ്യാർത്ഥികൾ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലാണ് അപൂർവ്വമായ ബർത്ത്ഡേ ആഘോഷം നടന്നത്.സ്കൂളിലെ മൂന്നാം ക്ലാസ്സ് അധ്യാപികയായ കൊച്ചുറാണി പി മറ്റം ഈ വർഷം സർവ്വിസിൽ നിന്നും വിരമമിക്കുകയാണ്. മുപ്പത് വർഷത്തെ സർവ്വിസിൽ 29 വർഷവും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ മൂന്നാം ക്ലാസ്സ് അധ്യാപികയായിരുന്നു.
ടീച്ചറിന്റ ബർത്ത്ഡേ മുൻകൂട്ടി മനസ്സിലാക്കിയ വിദ്യാർത്ഥികൾ ക്ലാസ്സ് റൂം അലങ്കരിച്ച് സ്റ്റാഫ്റൂമിൽ നിന്നും ടീച്ചറിനെ ആനയിച്ച് കൊണ്ടുവന്നു. ഹെഡ് മാസ്റ്റർ ഉൾപെടെയുള്ള അതിഥികളെ വിദ്യാർത്ഥികൾ തന്നെ ക്ഷണിച്ചു. കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപികയുടെ ജന്മദിനം ആഘോഷിച്ചത്. മെയ് 31 നാണ് ടീച്ചർ ഔദ്യോഗികമായി സർവ്വിസിൽ നിന്നും വിരമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.