ശരീര ഭാരം അനുസരിച്ച് വ്യത്യസ്തമായ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ ഭാവിയില്‍ എയര്‍ലൈനുകള്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.
വിമാനങ്ങളില്‍ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും മലിനീകരണം തടയുന്നതിനും യാത്രക്കാരുടെ ഭാരത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിനെക്കുറിച്ച് എയര്‍ലൈനുകള്‍ ആലോചിക്കുന്നു. ഇത് നടപ്പിലാക്കുന്നതിലൂടെ വിമാനത്തിന്റെ മൊത്തം ഭാരം കുറയ്ക്കാനും അതുവഴി ഇന്ധന ഉപഭോഗം കുറയ്ക്കാനും സാധിക്കുമെന്നാണ് എയര്‍ലൈനുകളുടെ വിലയിരുത്തല്‍.
എന്നാൽ തീരെ കുറഞ്ഞ വണ്ണം ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്ക് അല്ല കേട്ടോ 72.5 കിലോ വരെ തൂക്കമുള്ളവര്‍ക്ക് ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. അതായത് അമിത വണ്ണക്കാര്‍ക്ക് എയര്‍ ടിക്കറ്റിന് ഇനി വലിയ വില നല്‍കേണ്ടി വരും. !
ഫിന് എയര്‍ ഇതിനോടകം തന്നെ യാത്രക്കാരുടെ ഭാരം ശേഖരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2025 മുതല്‍ 2030 വരെ വിമാനത്തിന്റെ ബാലന്‍സിംഗ് കാര്യക്ഷമമാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
എയര്‍ കാനഡയില്‍ അമിതവണ്ണമുള്ളവര്‍ക്ക് മെഡിക്കല്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ അധിക സീറ്റ് ലഭിക്കും. എന്നാല്‍ അമേരിക്കന്‍ എയര്‍ലൈനുകള്‍ ഈ രീതി പിന്തുടരുന്നില്ല.
ഇത് വിജയകരമായാല്‍, ഭാവിയില്‍ കൂടുതല്‍ എയര്‍ലൈനുകള്‍ ഈ രീതി പിന്തുടരാന് സാധ്യതയുണ്ട്. ശരീരഭാരം കുറഞ്ഞ യാത്രക്കാര്‍ ഈ ആശയത്തെ അനുകൂലിക്കുമ്പോള്‍, ഭാരം കൂടിയവര്‍ നിലവിലെ രീതി തുടരാനാണ് ആഗ്രഹിക്കുന്നത്. യുവയാത്രക്കാരും കൂടുതല്‍ യാത്ര ചെയ്യുന്നവരും ധനികരും ഭാരം അടിസ്ഥാനമാക്കിയുള്ള ടിക്കറ്റ് നിരക്കിനെ പിന്തുണയ്ക്കുന്നു.
ഭാവിയില്‍ കൂടുതല്‍ എയര്‍ലൈനുകള്‍ ഈ ആശയം നടപ്പാക്കാന്‍ സാധ്യതയുണ്ട്. ഇത് എയര്‍ലൈനുകള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യും. എന്നാല്‍ ഇതിന് വെല്ലുവിളികള്‍ നേരിടാന്‍ സാധ്യത കൂടുതലാണ്. യാത്രക്കാരുടെ ഭാരം കൃത്യമായി അളക്കുക, സ്വകാര്യത സംരക്ഷിക്കുക, ഈ ആശയം നടപ്പാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ഈ ആശയത്തിലെ പ്രധാന വെല്ലുവിളികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.