കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഗ്രാമപ്രദേശത്ത് 30 കോടി രൂപയോളം മുടക്കി ഒരു പ്രസ്ഥാനം തുടങ്ങിയ യുകെ മലയാളി ഇപ്പോൾ ഗുണ്ടാ ലിസ്റ്റില്‍.
കഴിഞ്ഞ ദിവസം വാള്‍ കൊണ്ട് കേക്ക് മുറിച്ച് ആഘോഷം പോലെ ഒന്നും അല്ല, ഏതെങ്കിലും കൊലപാതക കേസിലെ പ്രതിയോ നാട്ടിലേ കുപ്രസിദ്ധ ഗുണ്ടയോ ഒന്നുമല്ല എന്നാണ് ജന സംസാരം.
എന്താണ് സംഭവം.
താമസിക്കാനുള്ള റൂമുകൾ നല്ല ഒരു ബാറ് നല്ല ഒരു റസ്റ്റോറൻറ് സ്വിമ്മിംഗ് പൂള് ഫുട്ബോൾ ടർഫ് ബാഡ്മിൻറൺ കോർട്ട് സ്കേറ്റിംഗ് ട്രാക്ക് പിന്നെ ചെറിയ ചടങ്ങുകൾ ഒക്കെ നടത്താനുള്ള മനോഹരമായ ഒരു ലോൺ ഇവയെല്ലാം ഒന്നിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനം. ഇത് തുടങ്ങിയ കാലം തൊട്ട് ഇത് പൂട്ടിക്കാൻ പല ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നു.
മുമ്പ് വാര്‍ത്തകളില്‍ ഇതുമായി ബന്ധപ്പെട്ട് ഇടം നേടിയിരുന്നു. പഞ്ചായത്ത് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി കൊടുക്കാതിരുന്ന പ്രശ്നം കൊണ്ട് അനുമതി കിട്ടാതിരുന്ന വിഷയത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കട്ടിൽ കൊണ്ടുപോയിട്ട് കിടന്നു പ്രതിഷേധിച്ചത് ഈ വ്യക്തിയാണ്. അന്ന് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ഒക്കെ സമ്മർദ്ദ മൂലം പഞ്ചായത്തിന് വഴങ്ങേണ്ടിവന്നു. പക്ഷേ റോഡിൽ കിടന്ന് പ്രതിഷേധിച്ചതിന് 1 കേസ് ഉണ്ട്.
അതിനുശേഷം വീണ്ടും പല പാരകൾ ഇയാളുടെ പ്രസ്ഥാനത്തിന് എതിരെ ഉണ്ടായി. രണ്ടു ജില്ല അപ്പുറത്തുനിന്ന് മാവ് ഉണങ്ങി എന്നും പറഞ്ഞ് ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ എത്തി ഹോട്ടലിനു മുന്നിൽ പ്രതിഷേധവും അലമ്പും ഒക്കെ ഉണ്ടാക്കി. അവരുമായി വാക്കു തർക്കം ഉണ്ടായി എന്നതാണ് മറ്റൊരു കേസ്.
ഡ്രൈ ഡേയുടെ ഭാഗമായി എക്സൈസ് പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞാണ് അടുത്ത കേസ്. ഈ കേസിൽ ഇദ്ദേഹം ജയിലിൽ വരെ കഴിഞ്ഞു. അങ്ങനെ കൃത്യം മൂന്നു കേസ് ആയപ്പോൾ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലണ്ടനിൽ എന്തോ നല്ല ബിസിനസ് ഒക്കെ ചെയ്തു പോകുന്ന ഒരു കക്ഷിയാണ് എന്നാണ് ഇദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ കേസുകള്‍ പുറകേ വന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അത് അദ്ദേഹത്തെ ഗുണ്ടാ ലിസ്റ്റില്‍ വരെ എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.