ഇന്നത്തെ കാലത്ത് പെർഫ്യൂം ഉപയോഗിക്കാത്തവർ ചുരുക്കമാണ്. ശരീരത്തിലും വസ്ത്രങ്ങളിലുമൊക്കെയുള്ള ദുർഗന്ധം അകറ്റി ഒരു പോസിറ്റീവ് എനർജി നല്‍കാൻ പെർഫ്യൂം സഹായിക്കുന്നു.
നിരവധി ഗന്ധങ്ങളിലുള്ള പെർഫ്യൂമുകള്‍ കടകളില്‍ ലഭ്യമാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങള്‍ നോക്കിയാണ് ഗന്ധങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അധികമായാല്‍ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ? പെർഫ്യൂമിന്റെ അമിതമായ ഉപയോഗം ചർമ്മത്തിന് അത്ര നല്ലതല്ല. ചിലർ പെർഫ്യൂം അടിക്കുന്നത് ശരീരം മുഴുവൻ ആണ്. മറ്റുചിലർ വസ്ത്രങ്ങളിലാണ് പെർഫ്യൂം അടിക്കുന്നത്. ശരിക്കും ശരീരത്തിന്റെ ഏത് ഭാഗത്താണ് പെർഫ്യൂം അടിക്കേണ്ടതെന്ന് മിക്കവർക്കും അറിയില്ല. കെെെത്തണ്ടയിലും കഴുത്തിലും നെഞ്ചിലും വേണം പെർഫ്യൂം അടിക്കാൻ.പലരും ചെവിയുടെ പുറകില്‍ പെർഫ്യൂം അടിക്കുന്നു. എന്നാല്‍ അത് വളരെ തെറ്റാണ്. ഒരിക്കലും ചെവിയുടെ പുറകില്‍ അടിക്കരുത്. പല രാസവസ്തുക്കളും ചേർന്നവയാണ് പെർഫ്യൂം. ഇത് ചർമ്മത്തിന് വളരെ ദോഷമാണ്. മുഖത്തോ കണ്ണിന് ചുറ്റുമോ ഒരിക്കലും പെർഫ്യൂം അടിക്കരുത്. ഇത് ചർമ്മത്തിന് വളരെ ദോഷമാണ്.പ്രത്യേകിച്ച് കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവാണെന്ന് ഓർക്കുക. അബദ്ധത്തില്‍ പോലും കക്ഷത്തില്‍ പെർഫ്യൂം അടിക്കരുത്. ഇവിടത്തെ ചർമ്മം വളരെ ലോലമായതിനാല്‍ ത്വക്ക് സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.