തിരുവനന്തപുരം: വ്യാപക വിമർശനങ്ങള്‍ക്കിടയിലും കേരളത്തിലെ ഇടത് സർക്കാറിൻ്റെ കാലത്തെ വ്യവസായ നേട്ടങ്ങളെ കുറിച്ച് പറഞ്ഞതില്‍ തിരുത്താതെ ശശി തരൂർ.
മാറ്റിപ്പറയണമെങ്കില്‍ കണക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ - സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് തരൂർ. പ്രവർത്തകസമിതി അംഗത്വം ഒഴിയണമെങ്കില്‍ അതും ചർച്ച ചെയ്യാമെന്ന് വരെ പറഞ്ഞാണ് പാർട്ടിയെ തരൂർ വീണ്ടും വീണ്ടും കടുത്ത വെട്ടിലാക്കുന്നത്.സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറുമടക്കം പാർട്ടിനേതാക്കള്‍ തള്ളിപ്പറഞ്ഞിട്ടും തരൂരിന് ഒരിഞ്ചും കുലുക്കമില്ല.
ഇടത് സർക്കാറിൻ്റെ വ്യവസായ നേട്ടങ്ങളെ പുകഴ്ത്തുന്ന ലേഖനത്തില്‍ ഒരു മാറ്റത്തിനുമില്ല കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം. രണ്ട് ഫേസ്ബുക്ക് പോസ്റ്റിലും രാവിലെ മാധ്യങ്ങളെ കണ്ടപ്പോഴും തരൂർ മയപ്പെട്ടു. സ്റ്റാർട്ടാപ്പ് നേട്ടങ്ങള്‍ക്ക് തുടക്കമിട്ടത് ആന്റണി ഉമ്മൻചാണ്ടി സർക്കാറുകളെന്ന കൂട്ടിച്ചേർക്കല്‍, വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കും പ്രശംസ, പക്ഷെ അന്ന് തുടങ്ങിവെച്ചത് ഇടത് സർക്കാർ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയെന്ന് വീണ്ടും തരൂർ പറയുന്നു
കേരളത്തെ കുറിച്ചുള്ള ഗ്ലോബല്‍ സ്റ്റാർട്ടാഅപ്പ് എക്കോ സിസ്റ്റം റിപ്പോർട്ടാണ് തരൂർ എടുത്തുപറയുന്നത്. കേരള റാങ്കിംഗ് റിപ്പോർട്ടുകള്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള നേതാക്കള്‍ തള്ളുമ്പോള്‍ തിരുത്തണമെങ്കില്‍ പകരം വിവരങ്ങള്‍ വേണമെന്നാണ് തരൂരിൻ്റെ ആവശ്യം.അതേസമയം, തരൂരിന് ഇത് എന്ത് പറ്റിയെന്ന അമ്പരപ്പിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മോദിയെയും ഇടതിൻ്റെ വ്യവസായ നയത്തെയും പുക്ഴത്തിയത് വിശ്വപൗരൻ്റെ വേറിട്ട ചിന്ത മാത്രമല്ല. ദേശീയ-സംസ്ഥാന നേതൃത്വത്തോടുള്ള അമർഷം കൂടി തരൂരിനുണ്ട്.
ദേശീയ തലത്തില്‍ രാഹുലും കേരളത്തില്‍ കെപിസിസി നേതാക്കളും പ്രവർത്തക സമിതി അംഗമെന്ന പരിഗണന നല്‍കുന്നില്ലെന്ന അമർഷം കൂടിയുണ്ട് പാർട്ടിയെ വെട്ടിലാക്കിയുള്ള തരൂരിൻ്റെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.