ചാലിശേരി: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ജിസിസി ക്ലബ്ബ് ചാലിശേരിയും മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന രണ്ടാമത് അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മൽസരം ഞായറാഴ്ച നടക്കും.
വാശിയേറിയ സെമി ഫൈനൽ മൽസരങ്ങളിൽ വിജയിച്ച ബോയസോൺ തവനൂരും പവർ ബോയ്സ് പുതിലിപ്പുറം ഫൈനൽ മൽസരത്തിൽ ഞായറാഴ്ച രാത്രി 8.30 ന് ഏറ്റുമുട്ടും.ശനിയാഴ്ച രാത്രി നടന്ന രണ്ടാം സെമിഫൈനൽ മൽസരത്തിൽ മുൻ എം.എൽ എ വി.ടി. ബലറാം , തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി. ആർ കുഞ്ഞുണ്ണി , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാഹിറ കാദർ തുടങ്ങിയ വിശ്ഷിടാതിഥികൾ ടീമംഗങ്ങളെ പരിചയപ്പെട്ടു.
മൽസരത്തിൽ ഡിഗോ കരിമ്പനക്കുന്നും , പവർഡിപ്പോ പുതിലിപ്പുറം തമ്മിൽ ഏറ്റുമുട്ടിയ മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പവർ ബോയസ് പുതിലിപ്പുറം വിജയിച്ച് ഫൈനലിലേക്ക് പ്രവേശിച്ചു.
പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും യു എ ഇ ജിസിസി കമ്മിറ്റി വിന്നേഴ്സ് ക്യാഷ് പ്രൈസിനും നാലകത്ത് ടിംബർ ഡിപ്പോ റണ്ണേഴ്സ് ട്രോഫിക്കും ബേക്ക് കിങ്ങ് ചാലിശേരി റണ്ണേഴ്സ് ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഫ്ളഡ് ലൈറ്റ് ടൂർണ്ണമെൻ്റ് കാണുവാൻ കഴിഞ്ഞ 15 ദിവസം ആയിരകണക്കിന് കായികപ്രേമികളാണ് മൈതാനത്ത് എത്തിയത്.
സംഘാടക സമിതി ചെയർമാൻ ഫൈസൽ മാസ്റ്റർ, കൺവീനർ ഷാജഹാൻ നാലകത്ത് , ട്രഷറർ ജിജു ജെക്കബ് , കോർഡിനേറ്റർമാരായ ശ്രീരാഗ് അമ്പാടി , എ.എം. ഇക്ബാൽ , ജിസിസി ഭാരവാഹികളായ റോബർട്ട് തമ്പി , സി.വി. മണികണ്ഠൻ , നൗഷാദ് മുക്കൂട്ട , മഹാത്മ ചെയർമാൻ ബാബു നാസർ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.