പ്രമുഖ ബയോകെമിസ്ട്രി ശാസ്ത്രജ്ഞനും നൊബേൽ ജൂറി അംഗവുമായ ഡോ. മാധവ ഭട്ടതിരി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ. മാധവ ഭട്ടതിരി (97) ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ  അദ്ദേഹം താമസിച്ചിരുന്നത്  .

മെഡിക്കൽ ബയോകെമിസ്ട്രി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ അദ്ദേഹം 1985-ലെ കെമിസ്ട്രി നൊബേൽ പുരസ്കാരജേതാവിനെ തീരുമാനിച്ച അഞ്ചംഗ ജൂറിയിൽ അംഗമായിരുന്നു.

പ്രമേഹത്തിനെക്കുറിച്ചുള്ള ഗവേഷണത്തിന് പി.എച്ച്.ഡി. നേടിയ ഡോ. ഭട്ടതിരി, അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. ചെങ്ങന്നൂർ, തിരുവൻവണ്ടൂരിൽ ജനിച്ച അദ്ദേഹം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടി. നാഗ്പുർ സർവകലാശാലയിൽ നിന്നു ഒന്നാം റാങ്കോടെ ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി.

ഫ്രെഡറിക് ബാന്റിങ്, ചാൾസ് എച്ച്. ബെസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ ഇൻസുലിൻ കണ്ടുപിടിച്ച ഗവേഷണ സംഘത്തിൽ പ്രവർത്തിച്ച ഡോ. ഭട്ടതിരി, നൊബേൽ ജേതാവായ ബെർനാഡോ ഹോസെയുടെ. കീഴിലും പ്രമേഹ ഗവേഷണം നടത്തിയിരുന്നു.

 1960-ൽ ടെക്സസ് സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടിയ ശേഷം, കനേഡിയൻ ഗവൺമെന്റിന്റെ നാഷണൽ റിസർച്ച് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി, ലണ്ടന്റെ ആജീവനാന്ത അംഗവുമായിരുന്നു.

ലോകാരോഗ്യ സംഘടനയിലും (WHO) ഐക്യരാഷ്ട്രസഭയിലും (UN) പ്രവർത്തിച്ച അദ്ദേഹം, മലേഷ്യ, എത്യോപ്യ, നൈജീരിയ തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 

ലണ്ടനിലെ ഇൻറർ യൂണിവേഴ്സിറ്റി കൗൺസിൽ ഫോർ ഹയർ സ്റ്റഡീസിൻ മെഡിസിന്റെ പ്രതിനിധിയായി, ഈ രാജ്യങ്ങളിൽ ആദ്യത്തെ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമ്പോൾ ബയോകെമിസ്ട്രി വിഭാഗം തലവനായും സേവനം അനുഷ്ഠിച്ചു.

ഭാരതത്തിലെയും  ലോകത്തിലെ മറ്റു പ്രമുഖ സർവകലാശാലകളിലെയും അധ്യാപകനായിരുന്ന ഡോ. ഭട്ടതിരി, അക്കാലത്ത് വിസിറ്റിങ് പ്രൊഫസറായി നിരവധി വിദേശ സർവകലാശാലകളിൽ പ്രവർത്തിചിരുന്നു.

ഭാര്യ: മാലതി ഭട്ടതിരി. മക്കൾ: മാധുരി, ഡോ. മനു, ഡോ. മാലിനി. മരുമക്കൾ: ദാമോദരൻ നമ്പൂതിരി, നീന ഭട്ടതിരി, ശ്രീകാന്ത്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4:00-ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !