''ലോക്കോ പൈലറ്റുമാര്‍ കരിക്കുവെള്ളം കുടിക്കരുത്, ഹോമിയോ മരുന്നും പാടില്ല...''; റെയില്‍വേയുടെ വിചിത്ര ഉത്തരവ് കാരണം ഇത്,

തിരുവനന്തപുരം: ''ലോക്കോ പൈലറ്റുമാർ ഇനിമുതല്‍ കരിക്കുവെള്ളം കുടിക്കരുത്, ഹോമിയോ മരുന്നും ചിലയിനം പഴങ്ങള്‍ കഴിക്കുകയും ചെയ്യരുത്''.

ദക്ഷിണ റെയില്‍വേ ഇറക്കിയ വിചിത്ര ഉത്തരവിലാണ് ഈ നിർദേശങ്ങള്‍.  ലോക്കോ സ്റ്റാഫ് ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രീത്ത് അനലൈസർ പരിശോധനക്ക് വിധേയമാകണം. സമീപകാലത്തായി ഇത്തരം പരിശോധനയില്‍ മദ്യത്തിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത്തരത്തില്‍ പിടികൂടുന്നവരുടെ രക്ത സാമ്പിളുകള്‍ സർക്കാർ അംഗീകൃത ലാബുകളില്‍ പരിശോധിക്കുമ്പോള്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനും കഴിയുന്നില്ല.
ഈ 'പ്രതിഭാസം' എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് ജീവനക്കാർ ഹോമിയോ മരുന്ന്, ശീതളപാനീയങ്ങള്‍, ഇളം തേങ്ങാവെള്ളം, ചിലതരം വാഴപ്പഴങ്ങള്‍, കഫ് സിറപ്പ്, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കുന്നതാണ് ബ്രീത്ത് അനലൈസറില്‍ 'ബീപ് അടിക്കാൻ' കാരണമെന്ന് റെയില്‍വേ കണ്ടെത്തിയത്.
വൈകാതെ, ഉത്തരവുമിറക്കി ''ഡ്യൂട്ടിക്ക് കയറുന്നതിനോ ഇറങ്ങുന്നതിനോ മുമ്പായി ഈ ഇനങ്ങള്‍ ഉപയോഗിക്കല്‍ പൂർണമായും നിരോധിച്ചിരിക്കുന്നു''. ഇനി ഇവ ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കില്‍ ഡ്യൂട്ടിയിലുള്ള ക്രൂ കണ്‍ട്രോളറെ കാര്യകാരണസഹിതം രേഖാമൂലം അറിയിക്കണം. ക്രൂ കണ്‍ട്രോളർ ചീഫ് ക്രൂ കണ്‍ട്രോളറെയും. 

പ്രമേഹത്തിന്‍റെയും ബി.പിയുടെയും മരുന്നുകള്‍ കഴിക്കുന്നത് വിലക്കി രണ്ടാഴ്ച മുമ്പാണ് മെഡിക്കല്‍ വിഭാഗം മറ്റൊരു ഉത്തരവിറക്കിയത്. ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകളുടെ ഉപയോഗം റെയില്‍വേ മെഡിക്കല്‍ ഓഫിസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രം വേണമെന്നാണ് നിർദേശം.

 മാത്രമല്ല,ഒഴിവാക്കാനാകാത്ത കാരണങ്ങളില്ലാതെ ബ്രീത്ത് അനലൈസർ പരിശോധനയില്‍ മദ്യം കണ്ടെത്തുന്നത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് സമാനമായി കണ്ട് നടപടിയെടുക്കുമെന്ന ഭീഷണിയും ചീഫ് ഇലക്ട്രിക്കല്‍ എൻജിനീയറിങ് വിഭാഗം ഇറക്കിയ ഉത്തരവിലുണ്ട്.

ചക്കപ്പഴം കഴിച്ച്‌ ഡ്യൂട്ടിക്ക് കയറിയാലും ഊതുമ്പോള്‍ ബീപ് അടിക്കുകയാണെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു. ഉത്തരവ് ജീവനക്കാരെ ദ്രോഹിക്കാനുള്ള നീക്കമാണെന്ന നിലയില്‍ കടുത്ത വിമർശനമുയരുമ്പോഴും മറുഭാഗത്ത് ട്രോളുകളും റെയില്‍വേക്കെതിരെ വ്യാപകമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !