ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഉള്‍ക്കൊള്ളിക്കുമ്പോഴാണ് നമ്മുടെ ആഹാരം സമീകൃതമാകുന്നത്.
വിവിധ തരത്തിലുള്ള പോഷകങ്ങളെ കുറിച്ച് നമ്മള് സംസാരിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് ഏറെ കേള്‍ക്കുന്ന വാക്കാണ് ആന്റി ഓക്സിഡന്റുകള്‍. ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യസംരക്ഷണത്തില്‍ വളരെയധികം പങ്കുവഹിക്കുന്നുണ്ടെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നോ പ്രാധാന്യം എത്രത്തോളം ഉണ്ടന്നോ പലര്‍ക്കും അറിയില്ല. കാന്‍സര്‍ അടക്കമുള്ള പല മഹാമാരികളില്‍ നിന്നും നമുക്ക് സംരക്ഷണം നല്കാന് സാധിക്കുന്ന ആന്റി ഓക്സിഡന്റുകളെ കുറിച്ച് കൂടുതല്‍ അറിയാം.എന്താണ് ആന്റി ഓക്സിഡന്റുകള്‍, എന്താണ് ഫ്രീ റാഡിക്കലുകള്‍?
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കുന്ന പോഷകങ്ങളാണ് ആന്റി ഓക്സിഡന്റുകള്‍ എന്ന് ഒറ്റവാചകത്തില്‍ പറയാം. എന്താണ് ഫ്രീ റാഡിക്കലുകള്‍? നമ്മുടെ ശരീരത്തിലെ വിവിധ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന തന്മാത്രകളാണ് ഫ്രീ റാഡിക്കലുകള്‍. ഇവയുടെ അളവ് കൂടുന്നത് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.
ഇത്തരം തന്മാത്രകളില് ഒരു ഇലക്ട്രോണിന്റെ അഭാവമുള്ളതിനാല്‍ ഇവ അസ്ഥിരമായ അവസ്ഥയിലാകും കാണപ്പെടുക. നഷ്ടപ്പെട്ട ഇലക്ട്രോണിനെ വീണ്ടെടുത്ത് സ്ഥിരത കൈവരിക്കുന്നതിനായി ഇവ സദാ ശ്രമിച്ച് കൊണ്ടിരിക്കുകയും മറ്റ് പഥാര്ത്ഥങ്ങളുമായി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഇത് ആരോഗ്യമുള്ള കോശങ്ങളില്‍ കേടുപാടുകള്‍ വരുത്തുവാന്‍ ഇടയാക്കുന്നു.പുകവലി, മാനസിക സമ്മര്‍ദ്ദം, പരിസര മലിനീകരണം, റേഡിയേഷന് തുടങ്ങിയ കാരണങ്ങള്‍ ശരീരത്തില്‍ അമിതമായ അളവില്‍ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാക്കുവാന്‍ ഇടയാക്കുന്നു. ശരീരത്തില്‍ ഫ്രീ റാഡിക്കലുകളുടെ നിരക്ക് ക്രമാതീതമായ ഉയരുന്നതോടെ കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് വഴി തുറക്കും.
ആന്റി ഓക്സിഡന്റുകള്‍ എങ്ങനെയാണ് ആരോഗ്യത്തിന് ഗുണകരമാവുന്നത്?
അസ്ഥിരമായ ഫ്രീ റാഡിക്കലുകളെ ആന്റീ ഓക്സിഡന്റുകള്‍ നിര്‍വീര്യമാക്കും. ഒരു ഇലക്ട്രോണിന്റെ അഭാവത്തില്‍ അസ്ഥിരമായ ഫ്രീ റാഡിക്കലുകള്‍ക്ക് ആന്റി ഓക്സിഡന്റ്സുകള്‍ ഇലക്രോണ്‍ ദാനം ചെയ്യുന്നതോടെ അത് നിര്‍വീര്യമാവുകയും കൂടുതല്‍ രാസപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കല്‍സ് അനിയന്ത്രിതമായി കൂടുകയും ആന്റി ഓക്സിഡന്റുകളുടെ അഭാവം അനുഭവപ്പെടുകയും ചെയ്യുന്നതോടെ ഇവ ഒരു ചെയിന്‍ റിയാക്ഷന് തുടക്കമിടുകയും കോശങ്ങള്‍ക്ക് വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യും.
നീര്‍വീക്കം, പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടു തുടങ്ങുക, തേയ്മാനം തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ ഇവ മൂലം ഉണ്ടാകുന്നുണ്ട്. വൈറ്റമിന്‍ എ, ഇ, സി, ബീറ്റാ കരോട്ടീന്‍, സെലീനിയം, ലൈക്കോപീന്‍ തുടങ്ങിയവയെല്ലാം ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെ?
ഭക്ഷണത്തിലൂടെ ആവശ്യമായ അളവില്‍ ആന്റി ഓക്സിഡന്റ്സ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയാല്‍ സമ്ബുഷ്ടമായ സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക് ബെറി തുടങ്ങിയ പഴങ്ങള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി വൈറ്റമിന്‍ സി, ഇ, ബീറ്റാകരോട്ടീന്‍ തുടങ്ങിയവ ലഭ്യമാകും. ബദാം, വാള്‍നട്ട്, ഫ്ലാക് സീഡ് തുടങ്ങിയവ വൈറ്റമിന്‍ ഇ, സെലീനിയം തുടങ്ങി വിവിധ ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന കാറ്റൈക്കിനുകള് ഗ്രീന്‍ ടീയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് ആരോഗ്യവുമായി ബന്ധപ്പെട്ട ലൈക്കോപ്പീന്‍ എന്ന ആന്റി ഓക്സിഡന്റാല് സമ്പന്നമാണ് തക്കാളി. ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്സിഡന്റ് സ്വഭാവമുള്ള ഫ്ലേവനോയിഡുകള് ധാരാളമായി അടങ്ങിയിട്ടുണ്ട്.ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി തുടങ്ങി പുളി രസമുള്ള പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റാണ് ഇവ.
നമ്മള് ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ വിവിധ തരത്തിലുള്ള ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും പലപ്പോഴും കൂടുതലായി ഉണ്ടാവുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാന്‍ ഇവ തികയാതെ വരുന്നു.
ഇതിനാല്‍ തന്നെ ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ വിഭവങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തേണ്ടതുണ്ട്. വിവിധ നിറത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ തുടങ്ങിയ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പ്രായമേറുന്നതിന്റെ ലക്ഷണങ്ങള്‍ വേഗത്തിലാക്കും. ഹൃദ്രോഗം, കാന്‍സര്‍, അള്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.