തിരുവനന്തപുരം: ജാമ്യത്തിലിറിങ്ങിയതിന് പിന്നാലെ അയല്‍വാസിയെ ഭീഷണിപ്പെടുത്തിയ പോക്സോ കേസ് പ്രതി വീണ്ടും ജയിലില്‍.
അയല്‍വാസിയുടെ പരാതി പ്രകാരമാണ് പൂന്തുറ പള്ളിത്തെരുവ് സ്വദേശി മുഹമ്മദ് ആഷിക്കിനെ (19) പൊലീസ് അറസ്റ്റ് ചെയ്തത്.പോക്സോ കേസ് പ്രതിയായ ആഷിക്ക് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പിന്നാലെ കേസില്‍ സാക്ഷി പറഞ്ഞ അയല്‍വാസിയെ വീട്ടില്‍ക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വർഷം ആഷിക്കിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളുടെ അയല്‍വാസി പൂന്തുറ പൊലീസില്‍ സാക്ഷി മൊഴി നല്‍കിയതാണ് പ്രകോപനത്തിന് കാരണം.അറസ്റ്റിലായ ആഷിക്ക് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അയല്‍വാസിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ അയല്‍വാസിയും പരാതിയും നല്കി. പിന്നാലെ പൂന്തുറ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.