ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഇപ്പോഴത്തെ കണക്ക് പ്രകാരം ബിജെപി നിരവധി സിറ്റിംഗ് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
2020-ലെ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടി ഒറ്റക്ക് ഭരിച്ച AAP, ഇത്തവണ അതിന്റെ പകുതിയിൽ താഴെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം, 2020-ൽ വെറും 8 സീറ്റുകളിൽ വിജയിച്ച ബിജെപി, ഈ തവണ 45 സീറ്റുകളിൽ ലീഡ് നേടി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുകയാണ്. കഴിഞ്ഞ തവണ ഒരു സീറ്റും നേടാനാകാത്ത കോൺഗ്രസ് ഇത്തവണ 1 സീറ്റിൽ ലീഡ് നിലനിർത്തി.പ്രമുഖർ പുറകിൽ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, അതിഷി എന്നിവരടങ്ങുന്ന AAP നേതാക്കൾ ഇപ്പോഴത്തെ വോട്ടെണ്ണലിൽ പിന്നിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ AAP നേതാവ് സത്യേന്ദ്ര ജെയിൻ ലീഡ് നിലയിൽ തുടരുമ്പോൾ, മനീഷ് സിസോദിയ പുറകിൽ ആണ് .
ഇതുവരെ ഈ AAP നേതാക്കൾക്ക് ഒരു ഘട്ടത്തിലും മുന്നേറ്റം കൈവരിക്കാനായിട്ടില്ല.ഇപ്പോഴത്തെ ലീഡ് നില 9 :15(രാവിലെ )
ബിജെപി - 45 സീറ്റുകൾ
AAP - 20 സീറ്റുകൾ
കോൺഗ്രസ് - 1 സീറ്റ്
പടിഞ്ഞാറൻ ഡൽഹിയിൽ മുൻത്തവണത്തേക്കാൾ മുന്നേറ്റം
2020 തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, . ഡൽഹി രാഷ്ട്രീയത്തിൽ ഇക്കുറി ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോഴത്തെ വോട്ടെണ്ണൽ പ്രവണത നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.