തിരുവനന്തപുരം: എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ എയര്‍ടെല്‍ ഹോം വൈ-ഫൈ, പോസ്റ്റ്പെയ്ഡ് വരിക്കാര്‍ക്ക് ആപ്പിള്‍ ടിവി+ സ്ട്രീമിംഗ് സേവനങ്ങളും ആപ്പിള്‍ മ്യൂസിക്കും ലഭിക്കും.
ഇത് സംബന്ധിച്ച് ഭാരതി എയര്‍ടെല്ലും ആപ്പിളും കരാറിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ ഹോം വൈ-ഫൈ ഉപഭോക്താക്കള്‍ക്ക് 999 രൂപ മുതലുള്ള പ്ലാനുകളില്‍ ആപ്പിള്‍ ടിവി+ ലഭിക്കും. യാത്ര ചെയ്യുമ്പോള്‍ ഒന്നിലധികം ഉപകരണങ്ങളില്‍ സ്ട്രീം ചെയ്യാം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 999 രൂപ മുതലുള്ള പ്ലാനുകളില്‍ ആപ്പിള്‍ ടിവി+ ലഭിക്കും. ആറ് മാസത്തേക്ക് ആപ്പിള്‍ മ്യൂസിക് സൗജന്യമായി ആസ്വദിക്കാം.ഇതുവഴി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഡ്രാമ, കോമഡി പരമ്പരകള്‍, ഫീച്ചര്‍ ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇണങ്ങുന്ന വിനോദ പരിപാടികള്‍ എന്നിവ എക്സ്ക്ലൂസീവായി ലഭിക്കും. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളിലുള്ള ആപ്പിള്‍ മ്യൂസിക്ക് ലൈബ്രറിയും ഉപയോഗിക്കാം.ആപ്പിളുമായി പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ആപ്പിളിന്റെ വീഡിയോ, സംഗീത ഉള്ളടക്കം എന്നിവ ഞങ്ങളുടെ ദശലക്ഷക്കണക്കിന് ഹോം വൈഫൈ, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്കുന്നു.
ഇതിലൂടെ ആപ്പിളിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള ഉള്ളടക്കങ്ങള്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് പ്രീമിയം വിനോദ പരിപാടികള്‍ നല്കാന് ഞങ്ങള്‍ ലക്ഷ്യമിടുന്നതായും'- ഭാരതി എയര്‍ടെല്ലിന്റെ കണക്റ്റഡ് ഹോംസിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും സിഇഒയുമായ സിദ്ധാര്‍ത്ഥ് ശര്‍മ്മ പറഞ്ഞു.ആപ്പിളിന്റെ മികച്ച നിലവാരത്തിലുള്ള മ്യൂസിക് സേവനങ്ങളും, പ്രീമിയം ടിവി പരമ്പരകളും സിനിമകളും ദശലക്ഷക്കണക്കിന് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിന് എയര്‍ടെല്ലുമായി സഹകരിക്കാനാവുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്'- എന്ന് ആപ്പിള്‍ ഇന്ത്യയുടെ കണ്ടന്റ് ആന്‍ഡ് സര്‍വീസസ് ഡയറക്ടര്‍ ശാലിനി പോദ്ദാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.