വിമാനത്തില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് കൈത്താങ്ങായി ഫ്ലൈറ്റ് അറ്റൻഡന്റും മറ്റ് ജീവനക്കാരും. ഒടുവില്‍, വിമാനത്തില്‍ വച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി.
പ്രസവസമയത്ത് യുവതിയെ സഹായിച്ച് കൂടെനിന്ന വിമാനത്തിലെ ജീവനക്കാരിയെ എയർലൈൻ പിന്നീട് പ്രശംസിച്ചു. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് യുവതി ജീവനക്കാരോട് തനിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു എന്ന് അറിയിച്ചത്ഉടനെ തന്നെ വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഫ്ലൈറ്റ് അറ്റൻഡന്റായ ജെന്നിഫറും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു. അങ്ങനെ സുരക്ഷിതമായി യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന്റെ ആദ്യത്തെ കരച്ചില്‍ കേട്ടപ്പോള്‍ അതുവരെ പിരിമുറുക്കത്തിലായിരുന്ന അന്തരീക്ഷത്തിന് അയവ് വരികയും പരിഭ്രമം സന്തോഷത്തിന് വഴിമാറുകയും ചെയ്തു.
ആദ്യത്തെ കുറച്ച് നിമിഷങ്ങള്‍ പിരിമുറുക്കത്തിന്റേതായിരുന്നു- അവള്‍ ഓക്കേയാണോ? അവള്‍ ശ്വസിക്കുന്നുണ്ടോ? പിന്നീട്, ഏറ്റവും മനോഹരമായ ആ ശബ്ദം ക്യാബിനില്‍ നിറഞ്ഞു, അവളുടെ ആദ്യത്തെ കരച്ചില്‍. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടർ അവള്‍ ആരോഗ്യവതിയാണ് എന്ന് ഉറപ്പിച്ചു എന്നാണ് എയർലൈൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ഫാന്റ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞുമായി ഫ്ലൈറ്റ് അറ്റൻഡന്റായ ജെന്നിഫർ ഇരിക്കുന്ന ഒരു ചിത്രവും ബ്രസ്സല്‍സ് എയർലൈൻസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അവർക്കടുത്തായി കുഞ്ഞിന്റെ അമ്മ വിശ്രമിക്കുന്നതും കാണാം.തികച്ചും മാജിക്കലായ അനുഭവം എന്നാണ് ജെന്നിഫർ ഈ അനുഭവത്തെ കുറിച്ച് പറഞ്ഞത്. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് എല്ലാത്തിലും പരിശീലനം നേടിയിട്ടുണ്ടാകും. എന്നാല്‍, ശരിക്കും ജീവിതത്തില്‍ അത് സംഭവിക്കുമ്പോള്‍ അത് വാക്കുകള്‍ക്ക് അപ്പുറമാണ് എന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.