മുൻഗണനാ റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്,

തിരുവനന്തപുരം: ഭക്ഷ്യ - പൊതുവിതരണ വകുപ്പിന്‍റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യില്‍ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  വൈകിട്ട് 4.30ന് ഗവ.വിമൻസ് കോളേജ് ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയാകും. മുൻഗണനേതര റേഷൻകാർഡുകള്‍ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതല്‍ ഡിസംബർ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് അവസരം നല്‍കിയിരുന്നു. ആകെ 75563 അപേക്ഷകള്‍ ലഭിച്ചു. സൂക്ഷ്മപരിശോധനയില്‍ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകള്‍ കണ്ടെത്തി.
മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളില്‍ ലഭ്യമായ 63861 അപേക്ഷകരില്‍ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോള്‍ മുൻഗണനാ കാർഡുകള്‍ നല്‍കുന്നതെന്ന് മന്ത്രി ജി.ആർ. അനില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

മുൻഗണനാകാർഡിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളില്‍ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകള്‍ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എം.എല്‍.എ.മാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !