0Sub-Editor 📩: dailymalayalyinfo@gmail.comബുധനാഴ്ച, ഫെബ്രുവരി 12, 2025
ചങ്ങരംകുളം: മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ അക്രമണങ്ങളെ ശക്തമായി അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ട് ചങ്ങരംകുളം സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
ആലംകോട് ഉദിനുപറമ്പിൽ പ്രദേശത്ത് നാട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും, ലഹരി മാഫിയകളുടെ സ്വാധീനം അവസാനിപ്പിക്കാനായി പോലീസിന്റെ ശക്തമായ ഇടപെടൽ ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
മദ്യ-മയക്കുമരുന്ന് വിരുദ്ധ പ്രവർത്തകനായ ആലംകോട് സുബൈറിനെയും മറ്റു ചില നാട്ടുകാരെയും ലഹരി സംഘങ്ങൾ ആസൂത്രിതമായി ആക്രമിച്ചതിനെ ശക്തമായി അപലപിച്ച സമിതി, കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ലഹരി വ്യാപാരത്തെ ചെറുക്കുന്ന നാട്ടുകാർക്കെതിരെ ഉള്ള കേസുകൾ പിൻവലിക്കണം എന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
യോഗത്തിൽ കെ. അനസ് അധ്യക്ഷത വഹിച്ചു. സിദ്ധിക്ക് മൗലവി, എൻ. എം. അബ്ബാസ്, സൈനു പള്ളിക്കര, റാഫി പെരുമുക്ക്, സുരേഷ് ആലംകോട്, കെ. സി. അലി, സുബൈർ ചങ്ങരംകുളം, റസാഖ് അയിനിച്ചോട്, എം. കെ. അബ്ദുറഹ്മാൻ, മുജീബ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.