വീട്ടിലെ ആളുകൾ പുറത്ത്: ഒഴിവായത് വൻ ദുരന്തം: നേമത്ത് വീടിന് തീപിടിച്ചു, മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം,

തിരുവനന്തപുരം: നേമത്ത് ഓട് മേഞ്ഞ വീട് കത്തി നശിച്ചു. പ്ലാങ്കാലമുക്ക് കുന്നുകാട്ടില്‍ വടക്കേ കുഴിവിളാകം സ്വദേശി സുനില്‍കുമാറിന്‍റെ വീടാണ് കത്തിനശിച്ചത്.

ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് തീ പടര്‍ന്നതായി ശ്രദ്ധയില്‍പെട്ടത്. വീടിന്‍റെ മേല്‍ക്കൂരയിലേക്ക് തീ ആളിപ്പടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചറിയിക്കുകയും തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു.
പതിനഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് വിവരം.വീടിനുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും വൈദ്യുത ഉപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും സര്‍ട്ടിഫിക്കറ്റുകളുമടക്കം നശിച്ചതായി വീട്ടുടമ സുനില്‍കുമാര്‍ പറയുന്നു. സംഭവ സമയത്ത് സുനില്‍കുമാറും ഭാര്യയും ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരിക്കുകയായിരുന്നു.
സിറ്റിയില്‍ നിന്നും ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റെത്തിയാണ് തീ അണച്ചത്. സംഭവമറിഞ്ഞ് നേമം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കെഎസ്‌ഇബി ഉദ്യോഗസ്ഥരും വീട്ടിലെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !