ചങ്ങരംകുളം: ഭാരതീയ ജനസംഘത്തിന്റെ മുൻ നേതാവും ജനസംഘ ആശയധാരയുടെ ശില്പിയുമായ ദീൻദയാൽ ഉപാധ്യായയുടെ അനുസ്മരണം ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു.
ഏകാത്മ മാനവ ദർശനം എന്ന തത്വശാസ്ത്രത്തിന്റെ രൂപകർത്താവായ ദീനദയാൽ ഉപാധ്യായയുടെ ചിന്തകൾ ഇന്ത്യയുടെ സാമൂഹ്യ-ആർഥിക വികസനത്തിൽ ഇന്ന് അത്യന്താപേക്ഷിതമാണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ. കെ. സുരേന്ദ്രൻ പറഞ്ഞു."ദീൻദയാൽജിയുടെ ഏകാത്മ മാനവദർശനം കമ്മ്യൂണിസത്തിനും ക്യാപിറ്റലിസത്തിനും സമതുലിതമായ ഒരു ബദലാണ്. സമഗ്രമായ വികസന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന വികസന പരിപാടികൾ ദീൻദയാൽ ഉപാധ്യായയുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനും അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം നിശ്ചയിച്ച വഴികളാണ് ഏകത്മ മാനവ മാർഗദർശനം."
അനുസ്മരണ സമ്മേളനം ബിജെപി മണ്ഡലം പ്രസിഡണ്ട് അനീഷ് മൂക്കുതലയുടെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. പ്രസാദ് പടിഞ്ഞാക്കര, ഉദയൻ കോട്ടയിൽ, രജിതൻ പന്താവൂർ, സുധാകരൻ നന്നംമുക്ക്, സന്തോഷ് ചങ്ങരംകുളം, കേശവൻ പെരുമുക്ക് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ദീൻദയാൽ ഉപാധ്യായയുടെ രാഷ്ട്രീയ ദർശനം, ആധുനിക ഇന്ത്യയുടെ വളർച്ചയിലും സാമൂഹ്യ നീതിയിലും വലിയ സ്വാധീനമാണ് ചെലുത്തിയതെന്ന് സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.