ഒരു ആശയ്ക്ക് കിട്ടുന്നത് 13000ത്തിനടുത്ത്, 9500 നല്‍കുന്നത് സംസ്ഥാനം ; സർക്കാരിന് കടും പിടിത്തം ഇല്ല, വ‍ര്‍ധന പരിഗണനയിലെന്ന് ആരോഗ്യ മന്ത്രി,

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്.

വളരെ കുറച്ച്‌ ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരുടെ പഞ്ചായത്തുകളില്‍ അധികൃതരുമായി കൂടിയാലോചിച്ച്‌ ബദല്‍ സംവിധാനം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാൻ ആകാത്ത പ്രവർത്തനങ്ങള്‍ പൂർത്തിയാക്കാനാണിത്. ആദ്യം ഏഴ് ശതമാനം ആശമാരായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒരു ആശയ്ക്ക് പ്രതിമാസം 13000 ത്തിനടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ട്. അതില്‍ 9500 രൂപ സംസ്ഥാനം മാത്രം നല്‍കുന്നതാണ്. ആശമാരുടെ കാര്യത്തില്‍ സർക്കാരിന് കടുംപിടിത്തം ഇല്ല. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂർണമായ സമീപനമാണ് സംസ്ഥാനത്തിൻ്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ട്.
ആശമാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാല്‍ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് കേരള സർക്കാർ നല്‍കി.

ആരോഗ്യവകുപ്പ് മുൻകൈയെടുത്ത് നടപ്പിലാക്കി ജനകീയ കാന്‍സര്‍ ക്യാമ്പയിനില്‍ ജനകീയ കാന്‍സര്‍ ക്യാമ്പയിനില്‍ 23 ദിവസം പൂർത്തിയാകുമ്പോള്‍ 4 ലക്ഷത്തില്‍ പരം ആളുകളെ പരിശോധിച്ചു. 12000 പേരെ സ്തനാർബുദത്തിന് റഫർ ചെയ്തു. 

1392 ആരോഗ്യ കേന്ദ്രങ്ങളിലാണ് സ്ക്രീനിംഗ് നടന്നത്. ക്യാമ്പിലൂടെ 78 പേർക്ക് പുതുതായി രോഗം കണ്ടത്തി. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകളെന്നും മന്ത്രി വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !