തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലക്കേസിലും പത്തനംതിട്ടയില്‍ വിവാഹ സംഘത്തെ മർദ്ദിച്ചതിലും പൊലീസിനെ പൂർണ്ണമായും തള്ളാതെ മുഖ്യമന്ത്രി.
ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്താമരയെ പൊലീസിന് അറസ്റ്റ് ചെയ്യാൻ അധികാരമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിലെ ബാറില്‍ ബഹളം ഉണ്ടാക്കിയവരില്‍ വിവാഹ സംഘത്തിലെ ചിലരുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പാ കേസ് പ്രതികളെ മന്ത്രിമാരടക്കം മാലയിട്ട് സ്വീകരിക്കുന്ന നിലയിലേക്കെത്തിയെന്നും ക്രമസമാധാന നില പൂർണ്ണമായും തകർന്നെന്നും പ്രതിപക്ഷം നിയമസഭയില്‍ കുറ്റപ്പെടുത്തി.കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര നെന്മാറയില്‍ നടത്തിയ ഇരട്ടക്കൊലയും പത്തനംതിട്ടയില്‍ വിവാഹസംഘത്തെ പൊലീസ് മർദ്ദിച്ചതുമെല്ലാം ഉന്നയിച്ചായിരുന്നു പൊലീസ് വീഴ്ചയിലെ പ്രതിപക്ഷ അടിയന്തിര പ്രമേയ നോട്ടീസ്.
ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഭീഷണിപ്പെടുത്തിയതില്‍ ചെന്താമരക്കെതിരെ പരാതികൊടുത്തിട്ടും പൊലീസ് അനങ്ങിയില്ലെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍, ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ചെന്തമാരയെ പൊലീസിന് അറസ്റ് ചെയ്യാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പക്ഷെ ചെന്താമരക്കെതിരായ മരിച്ച സുധാകരൻ്റെ മക്കളുടെ പരാതി ഗൗരവത്തോടെ എടുക്കാത്തതില്‍ പൊലീസിന് വീഴ്ചപറ്റി. പത്തനംതിട്ട സംഭവത്തിലും പൊലീസിന് പൂർണ്ണമായും തള്ളാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, വിവാഹ സംഘത്തെ മർദ്ദിച്ചതിലാണ് പൊലീസുകാർക്കെതിരെ നടപടി എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തിൻ്റെ പേരില്‍ പൊലീസിനെ വിമർശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സിപിഎം സമ്മേളനങ്ങള്‍ പോലെ സംസ്ഥാനത്ത് ഗുണ്ടകളുടെ സമ്മേളനങ്ങളും അരങ്ങേറുന്നുവെന്ന് പ്രതിപക്ഷം പറഞ്ഞു.പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് ആരോഗ്യമന്ത്രിയാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിനിടെ സ്പീക്കറും പ്രതിപക്ഷനേതാവും തമ്മില്‍ പലവട്ടം വാക്പോരുണ്ടായി. എൻ ഷംസുദീൻറ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.