ഇരുപതിനായിരത്തില്‍ അധികം പോസ്‌റ്റുമോർട്ടങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗിക രഹസ്യങ്ങള്‍ ഒരിക്കല്‍ പോലും തന്റെ ഭാര്യ ഡോ.രമ തന്നോട് പങ്കുവച്ചിട്ടില്ലെന്ന് നടൻ ജഗദീഷ്.
സുഹൃത്തുക്കളായ മാദ്ധ്യമപ്രവർത്തകർ പല കേസുകളുമായി ബന്ധപ്പെട്ടും എന്തെങ്കിലും സൂചനകള്‍ ലഭിക്കുമോയെന്ന് അറിയാൻ വിളിക്കും. എന്നാല്‍ അവർക്കെല്ലാം നിരാശരായി ഫോണ്‍ വക്കേണ്ടി വരാറുണ്ടായിരുന്നെന്നും ജഗദീഷ് പറയുന്നു.ജഗദീഷ് ഭാര്യ രമയെ കുറിച്ച് പറഞ്ഞത്-
രമ മീഡിയയുടെ മുന്നില്‍ വരാൻ ഒരുകാലത്തും താല്‍പര്യപ്പെട്ടിരുന്നില്ല. ഔദ്യോഗിക രഹസ്യങ്ങള്‍ പങ്കുവയ‌്ക്കുന്നതില്‍ എന്നെ പോലും വിശ്വാസമില്ലായിരുന്നു. ഞാൻ ചിലപ്പോള്‍ തമാശകള്‍ക്കിടയില്‍ ആരോടെങ്കിലും പറഞ്ഞുപോകുമോ എന്നായിരുന്നു രമയുടെ ചിന്ത.
കേരളത്തില്‍ റെക്കോർഡ് പോസ്‌റ്റ്മോർട്ടം ചെയ‌്തിട്ടുള്ളത് എന്റെ ഭാര്യയാണ്. 20000ല്‍ അധികം കേസുകള്‍ കൈകാര്യം ചെയ‌്തിട്ടുണ്ട്. ഞാൻ എവിടെ ചെന്നാലും രമയെ കുറിച്ച് പറയാത്ത പൊലീസ് ഉദ്യോഗസ്ഥനില്ല. ഹൈക്കോടതി ജഡ്‌ജിമാർക്കുള്‍പ്പടെ പോസ്‌റ്റുമോർട്ടം സംബന്ധിച്ച് ക്ളാസെടുത്തിട്ടുണ്ട്.കുഞ്ചോക്കാ ബോബൻ നായകനാകുന്ന ചിത്രം ഓഫീസർ ഓണ്‍ ഡ്യൂട്ടിയുടെ പ്രൊമോഷനാണ് ഭാര്യയെ കുറിച്ച് ജദഗീഷ് വാചാലനായത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓണ്‍ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
തിയേറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പിനികളുടെ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ഓഫീസർ ഓണ്‍ ഡ്യൂട്ടിയുടെ നിർമ്മാണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.