ചാലക്കുടി: തൃശ്ശൂർ ചാലക്കുടിയില്‍ അതിഥിതി തൊഴിലാളികള്‍ തമ്മിലടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചാലക്കുടി പച്ചക്കറി ചന്തയിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് പോകുകയുമായിരുന്നു. സംഘർഷത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. മാർക്കറ്റില്‍ നിരവധി ആളുകള്‍ ഉള്ളപ്പോഴായിരുന്നു സംഘർഷം. ബാൻഡ് സെറ്റിനിടെ അടിയുണ്ടായതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അടിയെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി എല്ലാവരെയും വിരട്ടിയോടിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് സ്ഥിതി ശാന്തമാക്കി. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികള്‍ ചേരിതിരിഞ്ഞ് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ചെറിയ വാക്കേറ്റം കൂട്ടത്തല്ലിലെത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും സംഘം അടി നിർത്തിയില്ല. ഒടുവില്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.അതിഥികളുടെ അക്രമം: അതിഥി തൊഴിലാളികള്‍ അടിച്ച് ഫിറ്റായി, ചാലക്കുടി ചന്തയില്‍ കൂട്ടത്തല്ല്; ലാത്തി വീശി വിരട്ടിയോടിച്ച് പൊലീസ്,
0
ചൊവ്വാഴ്ച, ഫെബ്രുവരി 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.