തൃശൂർ: തൃശൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തന റിപ്പോർട്ട്.
വോട്ടർമാരെ ചേർക്കുന്നതില്‍ വീഴ്ച പറ്റി. പുതുതായി ചേർത്ത വോട്ടർമാരെ മനസ്സിലാക്കുന്നതിലും ജാഗ്രത കുറവുണ്ടായെന്നും പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നു. സിപിഎം പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു വോട്ടർ പട്ടിക പരിശോധിക്കുന്നതിലും പാളിച്ചയുണ്ടായി. എല്‍ഡിഎഫ് ചേർത്ത വോട്ടുകള്‍ എല്‍ഡിഎഫിന് തന്നെ ലഭിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഈഴവ വോട്ടുകളില്‍ കുറവ് വന്നു. ക്രൈസ്തവ ന്യൂനപക്ഷ പ്രീണന സമീപനം എല്‍ഡിഎഫ് സ്വീകരിക്കുന്നു എന്ന പ്രചരണം എൻഡിഎക്ക് ഗുണകരമായെന്നും മോദി ഗ്യാരണ്ടി സ്വാധീനിച്ചെന്നും റിപ്പോർട്ടിലുണ്ട്.നവ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം സുരേഷ് ഗോപിക്ക് അനുകൂലമായി. തൃശ്ശൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ റഷ്യൻ സന്ദർശനം പാർട്ടിയെ യഥാസമയം അറിയിച്ചില്ലെന്നും വിമർശനമുണ്ട്.നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണം ബിജെപിക്ക് അനുകൂലമായി'; തൃശൂരിലെ സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്,
0
തിങ്കളാഴ്ച, ഫെബ്രുവരി 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.