അങ്ങാടിപ്പുറം: തളി ക്ഷേത്രത്തിൽ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കുന്ന അതിരുദ്ര യജ്ഞത്തിന്റെ ഭാഗമായി യാഗഭൂമിയായ പാഞ്ഞാളിലെ യജ്ഞേശ്വരനായ ലക്ഷ്മീ നാരായണമൂർത്തി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിളംബര ജ്യോതി പ്രയാണം ഇന്നു മുതൽ (10.02.2025) പെരിന്തൽമണ്ണ താലൂക്കിൽ പര്യടനം നടത്തും.
ഇന്ന് (ഫെബ്രുവരി 10) വൈകിട്ട് 4 മണിക്ക് കീഴാറ്റൂർ മുതുകുറിശ്ശിക്കാവിൽ എത്തും. തുടർന്ന് പൂന്താനം ക്ഷേത്രം, പെരിന്തൽമണ്ണ ശിവക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പാതാക്കര പരിച്ചപ്പുള്ളി ക്ഷേത്രത്തിൽ സമാപിക്കും. നാളെ ( 11.2.2025) രാവിലെ 7ന് അരക്കുപറമ്പ് വെളിങ്ങോട് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന രഥയാത്ര വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം,തൂത ഭഗവതി ക്ഷേത്രം, ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രം, ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രം, എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചെറുകര പള്ളിത്തൊടി ക്ഷേത്രം, ഏലംകുളം കറുത്ത വാരിയം ക്ഷേത്രം, തിരുനാരായണപുരം യു പി ക്ഷേത്രം,പുലാമന്തോൾ ധന്വന്തരി ക്ഷേത്രം, കിളിക്കുന്നുകാവ് ഭഗവതി ക്ഷേത്രം, കുരുവമ്പലം ശിവക്ഷേത്രം, പാങ്ങ് ഭ്രാന്തൻകാവ് ക്ഷേത്രം, മണ്ണഴി ശിവക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പാലച്ചോട് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിൽ സമാപിക്കും.
ഫെബ്രുവരി 12ന് രാവിലെ 7 ന് പുഴക്കാട്ടിരി കോട്ടുവാട് ക്ഷേത്രത്തിൽനിന്ന് രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന രഥയാത്ര, പുഴക്കാട്ടിരി അകായിൽ ശിവക്ഷേത്രം, റാവറമണ്ണ ശിവക്ഷേത്രം, ചെരക്കാപറമ്പ് വിഷ്ണുക്ഷേത്രം, ചെരക്കാപറമ്പ് അയ്യപ്പക്ഷേത്രം, തിരൂർക്കാട് ശിവക്ഷേത്രം, അരിപ്ര മഹാവിഷ്ണു ക്ഷേത്രം, മക്കരപ്പറമ്പ് ശിവക്ഷേത്രം,
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, രാമപുരം ലക്ഷ്മണസ്വാമി ക്ഷേത്രം, കൂട്ടിൽ ശിവക്ഷേത്രം, പാലക്കാേട് ശിവക്ഷേത്രം, ആലിക്കൽമണ്ണ ധന്യന്തരി ക്ഷേത്രം, മീൻകുളത്തിക്കാവ് ക്ഷേത്രം, ഏറാന്തോട് ആദിപരാശക്തി ക്ഷേത്രം എന്നിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി, ഏറാംതോട് എടത്തുപുറം ക്ഷേത്രത്തിൽ സമാപിക്കും.
ഫെബ്രുവരി 13ന് മുതുവറ വിഷ്ണുക്ഷേത്രത്തിൽ നിന്ന് രാവിലെ 7 മണിക്കാരംഭിക്കുന്ന രഥയാത്ര മാണിക്യപുരം അയ്യപ്പക്ഷേത്രം, മാണിക്യപുരം വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണശേഷം രാവിലെ എട്ടുമണിക്ക് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് താലപ്പൊലിയും വാദ്യമേളങ്ങളുമായുള്ള ഘോഷയാത്ര അങ്ങാടിപ്പുറത്തെ യജ്ഞ സ്ഥലത്ത് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.