തൃശ്ശൂർ: വനം വകുപ്പ് വെച്ച പണിയില്‍ രണ്ടാഴ്ചയായി നട്ടംതിരിയുകയാണ് മാന്ദാമംഗലത്തുകാർ. വനം വകുപ്പുകാർ എടുത്തു വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പ് ചാടിപ്പോയതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
നാടുനീളെ നടന്ന് നാട്ടുകാരെ കടിക്കുകയാണ് മലയണ്ണാനിപ്പോള്‍. മാന്ദാമംഗലം സ്വദേശി മത്തായിക്ക് രണ്ട് തവണയാണ് കടിയേറ്റത്. മലയണ്ണാനെ പിടിക്കാനെത്തിയ വാച്ചർക്കും കടിയേറ്റു. മലയണ്ണാനെ പിടികൂടാൻ കൂടൊരുക്കുകയാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ.മാന്ദാമംഗലത്തെ ജനവാസ മേഖലയില്‍ റബ്ബർ തോട്ടത്തിനിടയില്‍ രണ്ടാഴ്ചയായി വിഹരിക്കുകയാണ് ഒരു മലയണ്ണാൻ. വനം വകുപ്പുകള്‍ എടുത്തു വളർത്തിയ മലയണ്ണാൻ ചാടിപ്പോയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
ഒരു കിലോമീറ്റർ അപ്പുറത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ വളർത്തിയതാണ് ഇതിനെ. പക്ഷേ മൂന്നാഴ്ച മുമ്പ് ചാടിപ്പോയി. ഫോറസ്റ്റുകാർ പിടിക്കാനെത്തിയെങ്കിലും സാധിച്ചില്ല.എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് അവർ തുറന്നുവിട്ടതെന്നും നാട്ടുകാർ പറയുന്നു. എന്തായാലും മാന്ദാമംഗലത്തുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
അപ്രതീക്ഷിതമായി ചാടി വീണ് കടിക്കുന്നതാണ് അനുഭവം. പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും കടിയേറ്റിട്ടുണ്ട്. മലയണ്ണാനെ പിടികൂടാൻ തക്കാളി പോലുള്ള സാധനങ്ങള്‍ സജ്ജീകരിച്ച് കൂടൊരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.