തൃശൂര്‍: ഓടി തുടങ്ങിയ ട്രെയിനില്‍ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് സംഭവം.
പാലിയേക്കര സ്വദേശി രോഷ്ണ (26)നാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി- ബാംഗ്ലൂര്‍ ഐലന്റ് എക്സ്പ്രസില്‍ പുതുക്കാട് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിൻ നീങ്ങി തുടങ്ങിയപ്പോഴാണ് യുവതി ഇറങ്ങാൻ ശ്രമിച്ചത്. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനുമിടയില്‍ കുടുങ്ങിപോവുകയായിരുന്നു.പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും റെയില്‍വെ ജീവനക്കാരും ചേര്‍ന്ന് യുവതിയെ പുറത്തേക്ക് എടുത്ത് ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഓടിതുടങ്ങിയ ട്രെയിനില്‍ നിന്നിറങ്ങാൻ ശ്രമിച്ചു. ,പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്
0
ബുധനാഴ്ച, ഫെബ്രുവരി 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.