തൃശൂർ: ലോട്ടറിക്കച്ചവടം നടത്തുന്നവർക്ക് വ്യാജ ലോട്ടറി നല്കി പണം തട്ടുന്ന സംഘം വിലസുന്നു. പാവറട്ടിയിലെ വില്‍പ്പനക്കാരനില്‍നിന്ന് അയ്യായിരം രൂപയാണ് തട്ടിയെടുത്തത്.
വെൻമേനാട് സ്വദേശി വടുക്കൂട്ടയില്‍ ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം.ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ച് മുഖം മറച്ചെത്തിയയാള്‍ 5,000 രൂ പയുടെ ടിക്കറ്റ് മാറാനുണ്ടോന്ന് ചോദിച്ച് ശ്രീനിവാസനെ സമീപിക്കുകയായിരുന്നു. സാധാരണ പണം നല്കാറുള്ളതുപോലെ ടിക്കറ്റിൻ്റെ നമ്പർ പരിശോധിച്ച് പണം നല്കി.
പിന്നീട് ഈ ടിക്കറ്റ് ലോട്ടറി ഏജൻസിയിലെത്തി പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസ്സിലായത്. വർഷങ്ങളായി പാവറട്ടി മേഖലയില്‍ ലോട്ടറി വില്‍പ്പന നടത്തി ജീവിക്കുന്നയാളാണ് ശ്രീനിവാസൻ. സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ ഞായറാഴ്ച താമരപ്പിള്ളിയിലും വ്യാജ ലോട്ടറി നല്കി വില്‍പ്പനക്കാരെ കബളിപ്പിച്ച് എണ്ണായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.