സൗദിയിലെ ജിസാൻ വാഹനാപകടത്തില്‍ മരിച്ച ഒൻപത് ത് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലയച്ചു

റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാൻ ഇക്കണോമിക് സിറ്റിയില്‍ കഴിഞ്ഞ മാസം 27നുണ്ടായ വാഹനാപകടത്തില്‍ മരിച്ച
കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള (31) ഉള്‍പ്പടെയുള്ള ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ജിസാൻ കിങ് അബ്ദുല്ല അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്‌ച ഇന്ത്യയിലേക്ക് അയച്ചു.

വിഷ്‌ണു പ്രസാദ് പിള്ളയുടെ മൃതദേഹം ജിസാനില്‍ നിന്ന് ദമ്മാം വഴി എയർ ഇന്ത്യ വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് അയച്ചത്. ദിനകർ ഭായ് ഹരി ഭായ് (ഗുജറാത്ത്), താരിഖ് ആലം (ബീഹാർ), മുസഫർ ഹുസൈൻഖാൻ ഇമ്രാൻ ഖാൻ (ഗുജറാത്ത്), പുഷ്‌കർ സിങ് ധാമി (ഝാർഖണ്ഡ്), 

മഹേഷ് ചന്ദ്ര (ഝാർഖണ്ഡ്), മുഹമ്മദ് മുഹത്താഷിം റാസിൻ (ബീഹാർ), രമേശ് കപെല്ലി (തെലങ്കാന), സക്‌ലൈൻ ഹൈദർ (ബീഹാർ) എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച്ച ജിസാനില്‍നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് അയച്ചു. ബെയിഷ് ജനറല്‍ ആശുപത്രി മോർച്ചറിയിലായിരുന്നു മൃതദേഹങ്ങള്‍.
എംബാം ചെയ്യുന്നതിനായി അബൂഅരീഷ് കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കഴിഞ്ഞദിവസം മാറ്റിയിരുന്നു. നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂർത്തിയാക്കാൻ എ.സി.ഐ.സി സർവിസ് കമ്പിനി അധികൃതരെ നിരന്തരം ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് അധികൃതർ ബന്ധപ്പെടുകയും ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. കോണ്‍സുലേറ്റ് സാമൂഹിക സമിതി അംഗങ്ങളായ താഹ കൊല്ലേത്ത്, ഷംസു പൂക്കോട്ടൂർ എന്നിവർ ജിസാനില്‍ ആവശ്യമായ സഹായങ്ങളും ചെയ്‌തു.
കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാൻ സൂരിയുടെ നിർദേശപ്രകാരം വൈസ് കോണ്‍സല്‍ സെയിദ്‌ ഖുദറത്തുല്ല സംഭവമുണ്ടായി ഉടന ജിസാനില്‍ എത്തുകയും പരിക്കേറ്റവരെ സന്ദർശികകുകയും ചെയ്തിരുന്നു. 

മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനുള്ള കോണ്‍സുലേറ്റിെൻറ അനുമതിപത്രം അന്നു തന്നെ അദ്ദേഹം കമ്പിനി അധികൃതർക്ക് കൈമാറുകയും ചെയ്തു. ബെയിഷ് ജിസാൻ ഇക്കണോമിക് സിറ്റിയിലെ അരാംകോ റിഫൈനറി റോഡിലാണ് ദമ്മാം ജുബൈല്‍ എ.സി.ഐ.സി സർവിസ് കമ്ബനി ജീവനക്കാർ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ടത്. ജിസാൻ ഇക്കണോമിക് സിറ്റി അരാംകോ റിഫൈനറി പ്രോജക്ടില്‍ ജോലിചെയ്‌തിരുന്ന കമ്പിനിയുടെ 26 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. 

അരാംകോയിലേക്ക് രാവിലെ ഏഴിന് ജോലിക്ക് പോകുകയായിരുന്ന ഇവരുടെ മിനിബസിലേക്ക് അമിതവേഗതയിലെത്തിയ ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മരിച്ച ആകെ 15 പേരാണ് മരിച്ചത്. ഒമ്പത് ഇന്ത്യക്കാരെ കൂടാതെ ബാക്കിയുള്ളവർ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. രണ്ടു മലയാളികളടക്കം 11 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

വിഷ്‌ണു പ്രസാദ് പിള്ള മൂന്ന് വർഷമായി ഈ കമ്പിനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എൻജിനീയറാണ്. അവിവാഹിതനാണ്. കൊല്ലം കേരളപുരം ശശീന്ദ്ര ഭവനത്തില്‍ പ്രസാദിെൻറയും രാധയുടെയും മകനാണ്. സഹോദരൻ മനു പ്രസാദ് പിള്ള യു.കെയില്‍ സോഫ്റ്റ് വെയർ എൻജിനീയറായി ജോലിചെയ്യുന്നു.

 ജിസാനില്‍നിന്ന് ദമ്മാം വഴി അയച്ച വിഷ്ണുവിെൻറ മൃതദേഹം വ്യാഴാഴ്‌ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി ഉച്ചയോടെ കേരളപുരത്തുള്ള വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഫോട്ടോ: വിഷ്‌ണു പ്രസാദ് പിള്ള (കൊല്ലം കേരളപുരം), ദിനകർ ഭായ് ഹരി ഭായ് (ഗുജറാത്ത്), സക്‌ലൈൻ ഹൈദർ (ബീഹാർ), പുഷ്‌കർ സിംഗ് ധാമി (ഝാർഖണ്ഡ്), മഹേഷ് ചന്ദ്ര (ഝാർഖണ്ഡ്), രമേശ് കപെല്ലി (തെലുങ്കാന), താരിഖ് ആലം (ബീഹാർ), മുസഫർ ഹുസൈൻഖാൻ ഇമ്രാൻ ഖാൻ (ഗുജറാത്ത്), മുഹമ്മദ് മുഹത്താഷിം റാസ (ബീഹാർ).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !