"വീട് വെച്ചതും കല്യാണം കൂടിയതും എല്ലം ഗെയിം കളിച്ച്" പൂട്ടിട്ട് കേരള പോലീസ്.
ഇൻസ്റ്റഗ്രാമിൽ ലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസേഴ്സ് ആയ ഫഷ്മിന സാക്കിർ, വയനാടൻ വ്ലോഗർ , മല്ലു ഫാമിലി സുജിൻ തുടങിയവരുടെ ഇൻസ്റ്റ അകൗണ്ടുകൾ ഇന്നലെ തൊട്ട് പൂട്ടി പോയി.
ഇന്ന് രാസലഹരി പോലെ കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെ ഉള്ളവരെ ബാധിച്ചിരിക്കുന്ന ഗുരുതരമായ അപകടമായ ഗാംബ്ലിംഗ് , ബെറ്റിങ്, ഗേമിങ് തരികിട ആപ്പുകളെ ലക്ഷങൾ പരസ്യത്തുക കൈപറ്റി തങ്ങളുടെ 'ഇൻഫ്ലുവൻസ്' ദുരുപയോഗിച്ച് ഇൻസ്റ്റയിലൂടെ പ്രമോട്ട് ചെയ്ത് കൊണ്ടിരിക്കെ കേരള പോലീസ് സൈബർ സെല്ലിന്റെ ഇടപെടലിനെ തുടർന്ന് മെറ്റ IDകൾ തന്നെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
ട്രസ്റ്റബിൾ ആപ്പുകളാണെന്ന് പറഞ്ഞ് പരസ്യം ചെയ്ത നന്മമരം നിക്ക് വ്ലോഗ്സ് , സഞ്ചു ടെക്കി തുടങ്ങിയവർ അകൗണ്ട് പൂട്ടും എന്ന പേടിയിൽ പ്രമോഷൻ വീഡിയോകൾ എല്ലാം നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നു.
യൂറ്റൂബിൽ ഇട്ടാൽ ടെർമിനേഷൻ കിട്ടും എന്നത് കൊണ്ട് ഇൻസ്റ്റ വഴി ആയിരുന്നു ഇവരുടെ ഇടപാട്. ഓരൊ ആപ്പ് പ്രമോഷനും 10 ലക്ഷം രൂപയൊക്കെയാണത്രെ ചുരുങ്ങിയത് ഇവർക്ക് കിട്ടിക്കൊണ്ടിരുന്നത്.
തങ്ങളുടെ വീട് വെച്ചതും കല്യാണം കൂടിയതും എല്ലം ഗെയിം കളിചാണെന്ന് ഫോളോവേഴ്സിനെ പറഞ്ഞ് വഞ്ചിക്കലായിരുന്നു ഇവരുടെ ചുമതല. ഇടയിൽ ആളുകൾ ചോദിക്കുന്ന "എത്ര ഫ്രോഡായാൽ എന്താ ചാരിറ്റി ചെയ്യുന്നില്ലേ" എന്ന് പറയിപ്പിക്കാൻ ചാരിറ്റി പോലുള്ള പുകമറയും.
കഴിഞ്ഞ വർഷങ്ങളിൽ പെട്ടന്ന് പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണയിൽ പതിനായിരം മുതൽ കോടികൾ വരെ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സ്കൂൾ വിദ്യാർഥികൾ മുതൽ യുവാക്കളും മധ്യവയസ്കരും വരെ നിരവധി കേസുകളാണ് ഇന്ത്യയിലുടനീളം ഉണ്ടായത്. തീരാക്കടക്കെണിയിൽ ആയവരും രോഗികളായവരും അതിലേറെ.
ചുറ്റിലും ഹൈസ്കൂൾ വിദ്യാർഥികൾ അടക്കം ഇത്തരം ഭീകര ആപ്പുകൾക്ക് അടിമകളായുണ്ട്. കഴിഞ്ഞ കുറെ കാലങ്ങളായി യെസ് അഭിജിതിനെ പോലുള്ളവർ ഇത്തരം ആപ്പുകൾക്കും പ്രമോഷനുകൾക്കും എതിരെ പോരാട്ടത്തിലാണ്.
ഇവരെല്ലാം ഇപ്പോൾ തന്നെ പുതിയ ഐഡികൾ തുടങ്ങിയിട്ടുണ്ട്. അതിൽ തട്ടിപ്പുകളുടെ ഭാഗമാവാതിരിക്കട്ടെ.
ആപ്പുകൾ പുതിയ രൂപത്തിൽ വരും ജാഗ്രത കാണിക്കുക. റീച്ചുണ്ടായിരുന്ന ഐഡികൾ പൂട്ടിച്ചതിന് അഭിനന്ദനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.