കൊളംബോ: ശ്രീലങ്കയില്‍ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ച് കയറി ആറ് കാട്ടാനകള്‍ ചരിഞ്ഞു.
അപകടത്തെ തുടർന്നു ട്രെയിൻ പാളം തെറ്റിയെങ്കിലും യാത്രക്കാർക്ക് പരിക്കുകളില്ല.കൊളംബോയ്ക്ക് പടിഞ്ഞാറൻ മേഖലയിലെ ഹബറാനയിലാണ് അപകടമുണ്ടായത്.വന്യമൃഗങ്ങള്‍ക്ക് പരിക്കേറ്റതില്‍ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ രണ്ട് കാട്ടാനകള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. മനുഷ്യമൃഗ സംഘർഷങ്ങള്‍ പതിവായ രാജ്യങ്ങളിലൊന്ന് കൂടിയാണ് ശ്രീലങ്ക. കഴിഞ്ഞ വർഷം മാത്രം 170 ആളുകളും 500 ആനകളുമാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.