ആലപ്പുഴ കായംകുളത്ത് പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സാമ്പത്തിക ബാധ്യതയെ തുടർന്ന് ഭർത്താവ് ശ്രീവത്സൻ പിള്ളയും രാജേശ്വരിയമ്മയും ഒരുമിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായിരുന്നുവെന്ന് പൊലീസ്കഴിഞ്ഞ ദിവസം വൈകിട്ട് ഭാര്യയുടെ നിർദേശത്തെ തുടർന്ന് ഭർത്താവ് ഇവരുടെ കഴുത്തില്‍ ഷോള് മുറുക്കുകയായിരുന്നു. കഴുത്തു മുറുക്കിയ സമയം വായില്‍ നിന്ന് രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സൻ പിന്മാറി.
തുടർന്ന് വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങി. റോഡില്‍ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. വീണ്ടും വീട്ടിലെത്തി മുൻപ് തീരുമാനിച്ചത് പ്രകാരം ഷോള് കഴുത്തില്‍ കുരുക്കി ഇരുവരും വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭാര്യ മരിച്ചത് കണ്ട് ഭയന്ന ശ്രീവത്സൻ പിള്ള വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇവരുടെ രണ്ടു പെണ്മക്കള്ക്ക് പൂനയില്‍ ആണ് ജോലി.ശ്രീവത്സൻ പിള്ളയും രാജേശ്വരിയമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാജേശ്വരിയമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് ഇവർ രാത്രികാലങ്ങളില്‍ ചിലവഴിക്കുന്നത്.
ഇവിടേക്ക് രാത്രിയില്‍ എത്താത്തിതിനെ തുടർന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ വാടകവീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.