ഇലഞ്ഞി: അയർലണ്ടിലെ കിൽക്കെനി മലയാളി, എറണാകുളം ഇലഞ്ഞി പെരുമ്പടവം മലയിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകൻ അനീഷ് ശ്രീധരന്റെ (38) പോസ്റ്റുമോർട്ടം നടപടികൾ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്നലെ പൂർത്തിയായി.
പോസ്റ്റ്മോർട്ടം, എംമ്പാം നടപടികൾക്കു ശേഷം മൃതശരീരം മോർച്ചറിയിൽ സൂക്ഷിക്കുന്നതും 28-ആം തീയതി വെള്ളിയാഴ്ച്ച 3.00 PM. നു ഹൈന്ദവ ആചാരപ്രകാരമുള്ള പ്രാർത്ഥനകൾക്ക് ശേഷം 4.00 PM മുതൽ 8.00 PM. വരെ പൊതുദർശനം കിൽക്കെനിയിലെ ജോൺസ്റ്റൺസ് ഫ്യൂണറൽ ഹോമിൽ ക്രമീകരിച്ചിട്ടുള്ളതുമാണ്.
അനീഷിന്റെ ഭാര്യ ജ്യോതിമോൾ ഷാജി, മക്കൾ 8 വയസ്സുള്ള ശിവാന്യ, 10 മാസം പ്രായമുള്ള സാദ്വിക് എന്നിവർ സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
അനീഷിന്റെ കുടുംബത്തെ സഹിയിക്കുന്നതിനായി ഭാര്യ ജ്യോതിയുടെ പേരിൽ gofundme – ഫണ്ട് റൈസിംഗ് ക്യാംപെയിനും അസോസിയേഷൻ ആരംഭിച്ചിട്ടുണ്ട്. ലിങ്ക് ചുവടെ ചേർക്കുന്നു. https://gofund.me/bf3a09b1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.