കോഴഞ്ചേരി: സ്വന്തം വീട്ടിലെ കിണറ്റിലെ വെളളത്തിന്റെ അളവ് നോക്കുന്നതിനിടെ വയോധിക കാല് വഴുതി മുപ്പതടിയോളം ആഴമുള്ള കിണറ്റില്‍ വീണു.
നാട്ടുകാരം പോലീസും ചേര്‍ന്ന് രക്ഷിച്ചു. പകല്‍ 12 മണിയോടെയാണ് സംഭവം. തെക്കേമല ട്രയഫന്റ് ജങ്ഷന് സമീപമുളള നടുവിലേതില്‍ ഗൗരി(92) യാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. ചൂട് കനത്തത് മൂലം ജലക്ഷാമമുളള ഈ പ്രദേശത്ത് കിണറുകള്‍ വറ്റിത്തുടങ്ങിയിരുന്നു. സ്വന്തം കിണറ്റിലെ വെളളത്തിന്റെ നിലവാരം നോക്കുവാനായി കസേരയിട്ട് കെട്ടിന് മുകളിലൂടെ കിണറ്റിലേക്ക് നോക്കുമ്പോള്‍ കാല് തെറ്റി മുപ്പതടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് നിന്ന അയല്‍വാസി ശിവന്‍കുട്ടി ഉടന്‍ പഞ്ചായത്തംഗം സോണി കൊച്ചുതുണ്ടിയിലിനെ വിവരമറിയിച്ചു.ആറന്മുള പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാര്‍ കിണറ്റിലിറങ്ങി ഗൗരിയെ കസേരയില്‍ ഇരുത്തി. ഇതിന് ശേഷം വടം എത്തിച്ച് കസേരയില്‍ കെട്ടി സുരക്ഷിതമായി കരയിലെത്തിച്ചു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച ഗൗരിയെ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്മുള എസ്.എച്ച്.ഓ പ്രവീണ്‍, എസ്.ഐ. വിഷ്ണു, സി.പി.ഓമാരായ താജുദ്ദീന്, വിഷ്ണു എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് ഗൗരിയെ കരയിലെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.