നല്ല കള്ള് കിട്ടുമെന്ന് വാഗ്ദാനം ; ഷാപ്പില്‍ കൊണ്ടുപോയി കള്ള് കുടിപ്പിച്ച്‌ മൊബൈല്‍ ഫോണും പണവും കവര്‍ന്നു, പ്രതി പിടിയില്‍,

മൂവാറ്റുപുഴ : നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവർന്ന കേസില്‍ യുവാവ് പിടിയില്‍.

തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പില്‍ അജിത്ത് (21) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.   ആന്ധ്രാപ്രദേശ് സ്വദേശിക്കാണ് പണവും ഫോണും നഷ്ടമായത്. കക്കാട്ടുപാറ ഷാപ്പില്‍ വച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടത്. ഇരുപ്പച്ചിറ ഷാപ്പില്‍ നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് അജിത്ത് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു.
തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങി ഇതര സംസ്ഥാനത്തൊഴിലാളിയുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാൻസ്ഫർ ചെയ്തെടുത്തു. പിന്നീട് ബൈക്കില്‍ കയറ്റി കൊണ്ടുപോയി. ഇടയ്ക്ക് വച്ച്‌ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് വാഹനം നിർത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
ഡി വൈ എസ് പി വി ടി ഷാജന്റെ നേതൃത്വത്തില്‍ ഇൻസ്‌പെക്ടർ കെ പി ജയപ്രകാശ്, എസ് ഐ മാരായ കെ ജി ബിൻസി, ജി ശശിധരൻ, സി ഓ സജീവ്, എ എസ് ഐ മാരായ കെ കെ സുരേഷ്‌ കുമാർ, മനോജ്‌ കുമാർ, സീനിയർ സി പി ഓ മാരായ പി ആർ അഖില്‍, ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !