അസാധാരണ മുടികൊഴിച്ചില്‍; വില്ലൻ റേഷൻ കടയിലെ, ഇറക്കുമതി ചെയ്ത ഗോതമ്പെന്ന് റിപ്പോര്‍ട്ട്, ആശങ്ക

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലുള്ള ബൊർഗാവ്, കല്‍വാദ്, ഹിൻഗ്ന എന്നീ ഗ്രാമങ്ങളില്‍ നിരവധിപ്പേർക്ക് വലിയ രീതിയില്‍ മുടി കൊഴിച്ചിലിന് കാരണമായത് റേഷൻ കടയില്‍ നിന്ന് വിതരണം ചെയ്ത ഗോതമ്പെന്ന് റിപ്പോർട്ട്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ഗോതമ്പിലുള്ള സെലീനിയത്തിന്റെ ഉയർന്ന തോതിലുള്ള സാന്നിധ്യമാണ് വലിയ രീതിയില്‍ മുടിപൊഴിച്ചിലിന് കാരണമായതെന്നാണ് പരിശോധനകള്‍ക്ക് ശേഷം വ്യക്തമായത്. നിരവധി സാംപിളുകള്‍ വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച്‌ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കണ്ടെത്തല്‍.
റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റല്‍ ആൻഡ് റിസർച്ച്‌ സെന്ററിന്‍റെ എം.ഡിയും പദ്മശ്രീ ജേതാവുമായ ഡോ. ഹിമ്മത് റാവു ബവാസ്കറാണ് ഇത് സംബന്ധിച്ച വിവരം ദേശീയ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. തലവേദന, പനി, തല ചൊറിച്ചില്‍, ഛർദ്ദില്‍, വയറിളക്കം അടക്കമുള്ള ലക്ഷണത്തോടെയായിരുന്നു ഗ്രാമവാസികളില്‍ ഏറിയ പങ്കിനും മുടി കൊഴിച്ചില്‍ ആരംഭിച്ചത്. 

പ്രാദേശികമായ വളർത്തുന്ന ഗോതമ്പിനേക്കാള്‍ 600 തവണയോളം അധികമാണ് റേഷൻ കടയിലൂടെ വിതരണം ചെയ്ത ഗോതമ്പിലെ സെലീനിയത്തിന്റെ സാന്നിധ്യമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രക്തം, മൂത്രം, മുടി സാംപിള്‍ പരിശോധനയിലും സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടുണ്ടെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.

ബാധിക്കപ്പെട്ട ആളുകളില്‍ സിങ്കിന്റെ അളവ് വളരെ കുറവാണെന്നും പഠനത്തില്‍ വ്യക്തമായി. ഉപാപചയ പ്രവർത്തനങ്ങളില്‍ നിർണായകമായ ധാതുവാണ് സെലീനിയം. തൈറോയിഡിന്റെ പ്രവർത്തനം, രോഗ പ്രതിരോധ ശേഷിയിലടക്കം സെലീനിയത്തിന് പങ്കുണ്ട്. എന്നാല്‍ സെലീനിയം ശരീരത്തില്‍ അധികമായാല്‍ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും വിദഗ്ധർ വിശദമാക്കുന്നത്. 

സെലീനിയത്തിന്റെ ഉയർന്ന സാന്നിധ്യം തലചുറ്റല്‍, ഛർദ്ദില്‍, വയറിളക്കം, വയറുവേദന അടക്കമുള്ളവയ്ക്ക് കാരണമാവുന്നുണ്ട്. വലിയ അളവില്‍ സെലീനിയം ശരീരത്തിലെത്തുന്നത് നഖം പൊട്ടാനും, മുടി കൊഴിയാനും, നഖങ്ങളില്‍ വെള്ള പാണ്ടുകള്‍ രൂപപ്പെടാനും കാരണമാണ്.

2024 ഡിസംബർ മുതല്‍ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളില്‍ നിന്ന് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ 279 പേർക്കാണ് അസാധാരണമായ രീതിയില്‍ മുടി പൊഴിച്ചില്‍ അനുഭവപ്പെട്ടത്. തലമുടി വേരോടെ ഊര്‍ന്നുപോകുന്ന അവസ്ഥ. മുടി കൊഴിച്ചില്‍ ആരംഭിച്ചുകഴിഞ്ഞ് മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ തല കഷണ്ടിയാകുന്ന അവസ്ഥയായിരുന്നു പലരിലും നേരിട്ടത്. കഴിച്ച ഗോതമ്പാണ് വില്ലനെന്ന് തിരിച്ചറിഞ്ഞതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്. 

മുടികൊഴിച്ചില്‍ തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് തലയില്‍ ഒരു മുടി പോലും ഇല്ലാതെ എല്ലാം കൊഴിഞ്ഞു പോകുന്നു. വെറുതെയൊന്ന് തൊടുമ്പോഴും, ബലം പ്രയോഗിക്കാതെ വലിക്കുമ്പോഴും മുടി ഒന്നാകെ കൊഴിഞ്ഞുവീഴുന്നത് മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നില്‍ നിരവധിപ്പേർ കാണിച്ചുകൊടുത്തിരുന്നു.

 തലയില്‍ ചില ഭാഗങ്ങളില്‍ മാത്രം മുടി പൂർണമായി കൊഴി‌ഞ്ഞു പോയവരുമുണ്ട്. ഭയന്നു പോയ ഗ്രാമവാസികളില്‍ നിരവധിപ്പേർ ചികിത്സ തേടിയതോടെയാണ് സംഭവം ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !