മെക്സിക്കോ: മനുഷ്യൻ എത്ര പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും ഇന്നും നമ്മളില്‍ നിന്ന് നിഗുഢമായി മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളുടെ കലവറയാണ് സമുദ്രത്തിന്റെ അടിത്തട്ട്.
ഇന്നും കടലില്‍ നടക്കുന്ന നിരവധി പ്രതിഭാസങ്ങളുടെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കടലില്‍ നിന്ന് കരയിലെത്തിയ ഒരു മത്സ്യത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.ഫെബ്രുവരി 10നാണ് തിളങ്ങുന്ന നീളമേറിയ ഓർ മത്സ്യം കരയിലെത്തുന്നത്. ഈ മത്സ്യത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. കടലിന്റെ ആഴങ്ങളിലാണ് പൊതുവെ ഇവയെ കാണപ്പെടുന്നത്.
ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന, ആഴക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങളാണ് ഓർ. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാല്‍ ദുരന്തം സംഭവിക്കുമെന്നാണ് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിലെ വിശ്വാസം.
പുറത്തുവന്ന വീഡിയോ മെക്സിക്കോയില്‍ നിന്നാണ് ചിത്രീകരിച്ചതെന്നാണ് വിവരം. കടലില്‍ നിന്ന് വളരെ വേഗത്തില്‍ ഓർ മത്സ്യം കരയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. ഓറഞ്ച് നിറത്തിലുള്ള ചിറകുകളും അതിനുണ്ട്. കരയിലെത്തിയ ഉടൻ അത് നിശ്ചലമായി കിടക്കുന്നു. ശേഷം അവിടെ നിന്ന് ഒരാള്‍ അതിനെ എടുത്ത് കടലിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം. ലോകത്ത് എല്ലുള്ള മത്സ്യങ്ങളില്‍ വച്ച് ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർ ഫിഷ്. ഈ മീനിനെപ്പറ്റി ജപ്പാനില്‍ വിവിധ കെട്ടുകഥകളുണ്ട്. ഈ മത്സ്യം കരയിലെത്തുന്നത് ഭൂചലനങ്ങളും സൂനാമികളുടെയുമൊക്കെ സൂചനയാണെന്ന് പറയപ്പെടുന്നു. 2011ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് ഓർ മത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞിരുന്നു. കടലില്‍ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങള്‍ ജീവിക്കുന്നത്. പാമ്പിനോടു സാദൃശ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങള്‍ക്ക് 20 അടിയിലേറെ നീളം വയ്ക്കാറുണ്ട്. കടലിനടിയില്‍ സീസ്മിക് പ്രവർത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. എന്നാല്‍ ഇതിന് ഇതുവരെ ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ലഭ്യമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.