തിരുവനന്തപുരം: കേരളത്തിന്റെ തീരങ്ങളെ വിഴുങ്ങാന്‍ കേന്ദ്രത്തിന്റെ കടല്‍ മണല്‍ ഖനന പദ്ധതി പൂര്‍ണ സജ്ജമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കയ്യുംകെട്ടിയിരിക്കുന്നത് ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് വാങ്ങിയ കോടികളും ഇപ്പോഴും തുടരുന്ന മാസപ്പടിയുമാണോ ഈ നിശബ്ദതയ്ക്കു പിന്നിലെന്നു സംശയിക്കുന്നതായും കെ.സുധാകരന് പറഞ്ഞു.
2023ലെ പുതിയ നിയമഭേദഗതി പ്രകാരം സംസ്ഥാനത്തിന്റെ പരിധിയിലുള്ള തീരക്കടല്‍ വരെ ഖനനം നടത്താനുള്ള അധികാരം കേന്ദ്രം കയ്യടക്കി. സ്വകാര്യമേഖലയ്ക്കു ഖനനത്തില്‍ പങ്കെടുക്കുകയും കരിമണല്‍ ശേഖരിക്കുകയും ചെയ്യാം. കരിമണല്‍ ലോബി കാത്തിരുന്നതും ഇതിനാണ്. ടെൻഡര്‍ നടപടികള്‍ ഈ മാസം 27ന് പൂര്‍ത്തിയാക്കി 28ന് കരാറുറപ്പിക്കും. മത്സ്യസമ്പത്ത് ഏറെയുള്ള കൊല്ലം ജില്ലയിലെ പരപ്പിലാണ് ആദ്യം ഖനനം നടത്താന്‍ പോകുന്നത്. തുടര്‍ന്ന് പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്തും. കേരളത്തിന്റെ മത്സ്യസമ്പത്തും തീരദേശവും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സുമൊക്കെ വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
സൂനാമി തകര്‍ത്തെറിഞ്ഞ കൊല്ലം, ആലപ്പുഴ ജില്ലകളിലൊക്കെയാണ് ആദ്യം ഖനനം നടക്കാന്‍ പോകുന്നത്. അന്നു സൂനാമിക്ക് തുടക്കമിട്ടത് ഇന്തൊനീഷ്യയിലായിരുന്നു. അനിയന്ത്രിതമായ ഖനനമാണ് സൂനാമിക്കു വഴിയൊരുക്കിയതെന്ന് ശാസ്ത്രലോകം കണ്ടെത്തി. തുടര്‍ന്ന് ഇന്തൊനീഷ്യ കടല്‍ മണല്‍ ഖനനം നിരോധിച്ചു. കടല്‍ മണല്‍ ഖനനത്തിനെതിരെ ലോകമെമ്പാടും വലിയ പ്രതിഷേധം ഉയരുമ്പോഴാണ് ഇന്ത്യ വിനാശകരമായ അതേ വഴിയില്‍ സഞ്ചരിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.