കുറ്റിപ്പുറത്ത് വന്ദേഭാരതിന് കല്ലേറ്: ചില്ല് തകർന്നു അന്വേഷണം,

കുറ്റിപ്പുറം: തിരുവനന്തപുരം-മംഗളൂരു റൂട്ടിലെ 20632 നമ്പർ വന്ദേഭാരത് എക്‌സ്‌പ്രസിനു നേരെ കല്ലേറുണ്ടായി,

നാല് ബോഗിയുടെ വശത്തെ ഗ്ളാസ് തകർന്നു. സംഭവം വെള്ളിയാഴ്ച രാത്രി 8.50ന്, കുറ്റിപ്പുറം സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ചായിരുന്നു കല്ലേറ് നടന്നത്.

 തീവണ്ടി കുറ്റിപ്പുറം സ്റ്റേഷൻ വിട്ട് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ആക്രമണം നടന്നത്. കല്ലേറിന്റെ ആഘാതത്തിൽ ബോഗിയുടെ ചില്ല് തകർന്നെങ്കിലും തീവണ്ടി യാത്ര തുടർന്നു. യാത്രക്കാരുടെ അറിയിപ്പിനെത്തുടർന്ന്, കോഴിക്കോട് സ്റ്റേഷനിലെ അധികൃതർ സംഭവസ്ഥലം പരിശോധിച്ചു.


പ്രാഥമിക അന്വേഷണത്തിൽ, രാങ്ങാട്ടൂർ കമ്പനിപ്പടി പ്രദേശത്തുനിന്നായിരിക്കാം കല്ലേറുണ്ടായത് എന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) സംശയിക്കുന്നത്. തീവണ്ടിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ, കൂടാതെ രാങ്ങാട്ടൂർ റെയിൽ പാളത്തിനുസമീപമുള്ള നിരീക്ഷണ ക്യാമറകളും പരിശോധിക്കും.

സംഭവത്തെ തുടർന്ന് ഷൊർണൂർ ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതികളായവരെ കണ്ടെത്താൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !