കുറ്റിപ്പുറം: തിരുവനന്തപുരം-മംഗളൂരു റൂട്ടിലെ 20632 നമ്പർ വന്ദേഭാരത് എക്‌സ്‌പ്രസിനു നേരെ കല്ലേറുണ്ടായി,
നാല് ബോഗിയുടെ വശത്തെ ഗ്ളാസ് തകർന്നു. സംഭവം വെള്ളിയാഴ്ച രാത്രി 8.50ന്, കുറ്റിപ്പുറം സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയിൽ വച്ചായിരുന്നു കല്ലേറ് നടന്നത്.തീവണ്ടി കുറ്റിപ്പുറം സ്റ്റേഷൻ വിട്ട് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ആക്രമണം നടന്നത്. കല്ലേറിന്റെ ആഘാതത്തിൽ ബോഗിയുടെ ചില്ല് തകർന്നെങ്കിലും തീവണ്ടി യാത്ര തുടർന്നു. യാത്രക്കാരുടെ അറിയിപ്പിനെത്തുടർന്ന്, കോഴിക്കോട് സ്റ്റേഷനിലെ അധികൃതർ സംഭവസ്ഥലം പരിശോധിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, രാങ്ങാട്ടൂർ കമ്പനിപ്പടി പ്രദേശത്തുനിന്നായിരിക്കാം കല്ലേറുണ്ടായത് എന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) സംശയിക്കുന്നത്. തീവണ്ടിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ, കൂടാതെ രാങ്ങാട്ടൂർ റെയിൽ പാളത്തിനുസമീപമുള്ള നിരീക്ഷണ ക്യാമറകളും പരിശോധിക്കും.സംഭവത്തെ തുടർന്ന് ഷൊർണൂർ ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതികളായവരെ കണ്ടെത്താൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.