എടപ്പാൾ : ശോഭിക വെഡിംഗ് മാൾ ആറാമത് ഷോറൂം എടപ്പാളിൽ പ്രവർത്തനം ആരംഭിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും മുൻ ശബരിമല മാളികപ്പുറം മേൽശാന്തി മനോജ് എബ്രാതിരിയും ചേർന്ന് നിർവഹിച്ചു.
ശോഭിക ഫൗണ്ടർ ചെയർമാൻ കല്ലിൽ ഇമ്പിച്ചമ്മദ് അധ്യക്ഷത വഹിച്ചു.വെഡിംഗ് സെക്ഷൻ മലബാർ അക്കാദമി സിറ്റി ചെയർമാൻ സി പി അലി ബാവ ഹാജി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാമകൃഷ്ണൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ മോഹൻദാസ് ,വട്ടക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് , കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു ,ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ എസ് സുകുമാരൻ ,
ഗ്രാമ പഞ്ചായത്ത് മെമ്പർ വിദ്യാധരൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ഇ പ്രകാശ് , വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡണ്ട് സി അബ്ദുല്ലക്കുട്ടി ,വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഹമീദ് നടുവട്ടം ,വ്യാപാരി വ്യവസായി യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ഐശ്വര്യ,മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ , മുജീബ് ,ഷാജി സാഫ്കോ, മോഹനൻ , ഇബ്രാഹിംമുതൂർ ,സുരേഷ് പൊൽപാക്കറ, ഫോർ എം ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് , എടപ്പാൾ പ്രസ് ക്ലബ് പ്രസിഡണ്ട് അനീഷ്, ശോഭിക വെഡിങ്സ് ഡയറക്ടർമാരായപി എൻ എ അബ്ദുൽ ഖാദർ,കെ പി മുഹമ്മദലി,
ഉസ്മാൻ ഫജ്ർ, ശിഹാബ് കല്ലിൽ, ഇർഷാദ് ഫജ്ർ, ഷംസു കല്ലിൽ, ഹാഷിർ ഫജ്ർ എന്നിവർ സന്നിഹിതരായി. മൂന്ന് നിലകളിലായി ബ്രൈഡൽ ഫാഷൻ, ഫോർമൽസ്, കാഷ്വൽസ്, പാർട്ടിവെയർ തുടങ്ങി ട്രെൻഡിയും ട്രഡീഷണലുമായ വസ്ത്രങ്ങളുടെയും പാദരക്ഷകൾ, കോസ്മെറ്റിക്സ്, ആക്സസറീസ് എന്നിവയുടെയും മികച്ച കളക്ഷനുമായാണ് ശോഭിക വെഡ്ഡിങ്സ് എടപ്പാളിലെത്തുന്നത്.വിവാഹ, ഫാഷൻ വസ്ത്രങ്ങളുടെ സമാനതകളില്ലാത്ത വൈവിധ്യങ്ങളുമായി എത്തുന്ന ശോഭിക വെഡ്ഡിങ്സ് എല്ലാ സെക്ഷനുകളിലും ഏറ്റവും മികച്ച സെലക്ഷനും ഗുണമേന്മയും മിതമായ വിലയുമാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ദിവസത്തിനകം പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുക്കും . ദിവസേനെ ഗോൾഡ് കോയിൻ സമ്മാനവും ലഭിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.