തവനൂർ അതളൂർ സ്വദേശിനി മേലെ പീടീയക്കൽ ആസിയ പച്ചക്കറി കൃഷിയിൽ മാതൃകയാകുന്നു.
ആകെ ആറേമുക്കാൽ സെൻറ് മാത്രം വിസ്തീർണ്ണമുള്ള ഭവനപരിസരത്തിൽ, സ്ഥലക്കുറവിനെ മറികടന്ന്, വീടിൻ്റെ ടെറസിൽ കൃഷിയാരംഭിച്ചതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.വഴുതനങ്ങ, പച്ചമുളക്, തെക്കാളി തുടങ്ങിയ പച്ചക്കറികളാണ് ടെറസിൽ നട്ടത്. രണ്ട് മാസത്തിനകം തന്നെ മികച്ച വിളവാണ് ലഭ്യമായത്. ആസിയയുടെ ഈ ശ്രമം പരിസരവാസികളെയും പ്രചോദിപ്പിക്കുന്നു
ഇത് ആദ്യമായല്ല ആസിയ വീടിന്റെ പരിസരത്തെ ഹരിതാഭമാക്കുന്നത്. രണ്ട് വർഷം മുൻപേ തന്നെ പൂച്ചെടികളിലൂടെ പരിസരത്തിൻ്റെ സൗന്ദര്യവത്കരണം നടത്തിയിട്ടുണ്ട്. കൃഷിയിലേക്കുള്ള ഈ കടന്നുവരവ് ഭർത്താവ് റസാക്ക് ഹാജിയുടെ പിന്തുണയോടെയാണെന്ന് ആസിയ പറയുന്നു.ഗ്രാമപഞ്ചായത്തിൻ്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ടെറസിൽ റയിൻ ഷെൽട്ടർ സ്ഥാപിച്ചു . കൃഷിഭവൻ്റെ മാർഗ്ദർശനവും ആസ്യയുടെ ഉദ്യമത്തിന് ശക്തമായ പിന്തുണയായി.
ആസിയയുടെ ഉത്സാഹത്തിനും കൃഷിയിലൂടെയുള്ള ആത്മപര്യാപ്തതയ്ക്കുമുള്ള അംഗീകാരമായി, തവനൂർ മണ്ഡലം നിയമസഭാംഗം ഡോ. കെ. ടി. ജലീൽ പച്ചക്കറി വിളവെടുപ്പ്ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി. പി. നസീറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ടി. വി. ശിവദാസ്, കൃഷി ഓഫീസർ പി. തസ്നീം, സീനിയർ അഗ്രികൾച്ചറൽ അസിസ്റ്റന്റ് സി. ഗിരീഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എം. എൽ. എ. ആസിയയെ ആദരിച്ചു.
ആസിയയുടെ ശ്രമം ഗ്രാമീണ മേഖലകളിൽ ടെറസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായകമായിത്തീരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.