ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിറ്റിങ് എംഎല്‍എമാരുടെ കൂട്ടരാജിയില്‍ ആം ആദ്മി പാർട്ടിക്ക് ആശങ്ക.രാജി വച്ച എംഎല്‍എമാർ ബിജെപിയില്‍ ചേർന്നേക്കുമെന്നാണ് സൂചന.
സീറ്റ് നിഷേധിച്ച 8 എംഎല്‍എമാരുടെ രാജി കെജ്‌രിവാളിനെയും സംഘത്തെയും ആശങ്കയില്‍ ആക്കിയിട്ടുണ്ട്.ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 20 സിറ്റിങ് എംഎല്‍എമാർക്ക് ആം ആദ്മി പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു.അതുകൊണ്ട് തന്നെ കൂടുതല്‍ എംഎല്‍എമാർ പാർട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് വിവരം.
അതേസമയം രാജി വച്ച എംഎല്‍എമാരുമായി ബിജെപി ചർച്ചകള്‍ നടത്തിയെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി വാദം. സ്ഥാനമോഹികള്‍ ആണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാല്‍ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ), ബിഎസ് ജൂണ്‍ (ബിജ്വാസൻ) എന്നിവരാണ് രാജിവെച്ച എംഎല്‍എമാർ.
കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, സത്യസന്ധമായ രാഷ്ട്രീയം എന്ന അടിസ്ഥാന മൂല്യത്തില്‍ നിന്ന് എഎപി വ്യതിചലിച്ചു, അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനു പകരം പാർട്ടി അഴിമതിയുടെ ചതുപ്പില്‍ തന്നെ കുടുങ്ങി എന്നെല്ലാമാണ് എംഎല്‍എമാർ രാജിക്കത്തില്‍ ആരോപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.