സുല്‍ത്താൻ ബത്തേരി: ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ബംഗളുരു വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് പെരുമണ്ണ, തെന്നാര പോട്ട വീട്ടില്‍, സി.കെ. നിജാസിനെയാണ് (25) സുല്‍ത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.കേസില്‍ ഉള്‍പ്പെട്ടതിന് ശേഷം വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്ന് ബംഗളുരു വിമാനത്താവളം വഴി തിരികെ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിനിടെയാണ് നിജാസ് പിടിയിലാകുന്നത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
2022 ഏപ്രില്‍ മുതല്‍ ഡിസംബർ വരെയുള്ള കാലയളവിലാണ് വയനാട് ചീരാല്‍ സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഓണ്‍ലൈൻ ട്രേഡ് ചെയ്ത് അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് ഗൂഗിള്‍ പേ വഴിയും ബാങ്ക് അക്കാൗണ്ട് വഴിയും പണമായുമൊക്കെ 75 ലക്ഷം രൂപയോളം പ്രതികള്‍ വാങ്ങിയെടുത്തത്. എന്നാല്‍ ലാഭമോ പണമോ തിരികെ നല്‍കാത്തതിനെ തുടർന്ന് ചീരാല്‍ സ്വദേശി 2024 നവംബറിലാണ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് രണ്ട് പ്രതികളും ഒളിവില്‍ പോവുകയായിരുന്നു. സബ് ഇൻസ്പെക്ടർ പി.എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പിന്നീട് കോടയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.