ഭര്‍ത്താവ് ബൈക്ക് അപകടത്തില്‍ മരിച്ചതിൻ്റെ മനോവിഷമത്താല്‍ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി'

 കണ്ണൂർ: തളാപ്പില്‍ ഭർത്താവ് ബൈക്ക് അപകടത്തില്‍ മരിച്ചതിൻ്റെ മനോവിഷമം താങ്ങാനാവാതെ യുവതി ജീവനൊടുക്കിയതായി പൊലീസ്.

മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനാണ് (31) മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ വർക്ക് ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്ത് അലൂമിനിയം ഷീറ്റിന്റെ ഇരുമ്പ് പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കണ്ണൂർ ഐ.സി.ഐ.സി.ഐ ബാങ്കിലെ ജീവനക്കാരിയായിരുന്നു അഖില. ഒരു മാസം മുൻപാണ് അഖിലയുടെ ഭർത്താവ് രാഹുല്‍ ബൈക്ക് അപകടത്തില്‍ മരിച്ചത്. നണിശ്ശേരി സ്വദേശിയായ രാഹുല്‍ ആക്സിസ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു.

ഭർത്താവിന്റെ ആകസ്മികമായ വേർപാട് അഖിലയെ മാനസികമായി തളർത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുൻപാണ് അഖില വീണ്ടും ജോലിക്ക് പോയി തുടങ്ങിയത്.

ചന്ദ്രൻ-ശ്രീജ ദമ്പതികളുടെ മകളാണ് അഖില. സഹോദരൻ: അക്ഷയ് (ഇന്ത്യൻ ആർമി). ഏകമകൻ: രുദ്ര. കണ്ടക്കൈ ശാന്തിവനം ശ്മശാനത്തില്‍ സംസ്കാരം നടത്തി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിതം വിലമതിക്കേണ്ടതാണ്. ആത്മഹത്യ ചിന്തകള്‍ ഉണ്ടെങ്കില്‍ ദിശ ഹെല്പ് ഡെസ്കില്‍ സഹായം തേടുക, നമ്ബർ: 1056, അല്ലെങ്കില്‍ iCALL- നമ്ബർ: 9152987821. നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !